ദുൽഖർ സൽമാൻ ചിത്രം സീതാ രാമം

Monday 11 April 2022 6:58 AM IST

ര​ശ ്മി​ക​ ​മ​ന്ദാ​ന​യും​ ​മൃ​ണാ​ൾ​ ​താ​ക്കൂ​റും ​ തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ലെ​ ​ നാ​യി​ക​മാർ

ദുൽഖർ സൽമാന്റെ പുതിയ തെലുങ്ക് ചിത്രത്തിന് സീതാ രാമം എന്ന് പേരിട്ടു. മൃണാൾ താക്കൂറും രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ നായികമാർ. ഇരുവരും ദുൽഖർ സൽമാനൊപ്പം നായികമാരായി അഭിനയിക്കുന്നത് ആദ്യമാണ്. ചിത്രത്തിലെ ആദ്യ ദൃശ്യങ്ങൾ പുറത്തിറങ്ങി.ദുൽഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായ മഹാനടി നിർമ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേർന്നാണ് സീതാ രാമം നിർമ്മിക്കുന്നത്. ലെഫ്‌‌റ്റനന്റ് റാംഎന്ന കഥാപാത്രത്തെയാണ് സീതാ രാമത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. ഹാനു രാഘവു സംവിധാനം നിർവഹിക്കുന്ന ഇൗ ബിഗ് ബഡ്ജറ്റ് ചിത്രം കാശ്മീരിലാണ് ഭൂരിഭാഗവും ചിത്രീകരിച്ചത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് പി.എസ്. വിനോദാണ് ഛായാഗ്രഹണം . വിശാൽ ചന്ദ്രശേഖർ സംഗീത സംവിധാനം നിർവഹിക്കുന്നു. 1960 കളിൽ ജമ്മുകാശ്മീരിൽ നടന്ന പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. അതേസമയം മലയാളത്തിൽ ഒാതിരം കടകം ആണ് ദുൽഖർ സൽമാൻ ഇനി അഭിനയിക്കാൻ ഒരുങ്ങുന്ന ചിത്രം.പറവയ്ക്കു ശേഷം ദുൽഖർ സൽമാനെ നായകനാക്കി സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖറിന്റെ വേഫറെർ ഫിലിംസാണ് നിർമ്മിക്കുന്നത്. 2017 ൽ പുറത്തിറങ്ങിയ പറവ ആയിരുന്നു സൗബിൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഷെയ്ൻ നിഗം നായകനായ ചിത്രത്തിൽ ദുൽഖർ സൽമാൻ അതിഥി വേഷത്തിലാണ് എത്തിയത്. സല്യൂട്ടാണ് അവസാനം പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രം.റോഷൻ ആൻഡ്രൂസും ദുൽഖർ സൽമാനും ആദ്യമായി ഒന്നിച്ച ചിത്രം വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിച്ച അഞ്ചാമത്തെ ചിത്രം കൂടിയാണ്. ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ ചിത്രം, കുറുപ്പിന്റെ വമ്പൻ വിജയത്തിനുശേഷം ശ്രീനാഥ് രാജേന്ദ്രനുമായി കൈകോർക്കുന്ന ചിത്രവും ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Advertisement
Advertisement