മോദി - ബൈഡൻ വെർച്വൽ കൂടിക്കാഴ്ച ഇന്ന്

Monday 11 April 2022 12:19 AM IST

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് സമ്മർദ്ദം ഉയരുന്നതിനിടെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി വെർച്വൽ കൂടിക്കാഴ്ച നടത്തും.

നിലവിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുന്നതിനോടൊപ്പം ദക്ഷിണേഷ്യ, ഇന്തോ - പസഫിക് മേഖലകളിലെ സമീപകാല സംഭവവികാസങ്ങൾ, പരസ്പര താത്പര്യമുള്ള ആഗോള പ്രശ്നങ്ങൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. യുക്രെയിൻ സംഘർഷവും ചർച്ചയുടെ ഭാഗമായേക്കുമെന്നാണ് സൂചന.

നാളെ ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ഡിഫൻസ് സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ എന്നിവരുമായി യു.എസിൽ ചർച്ച നടത്തുന്നുണ്ട്.

Advertisement
Advertisement