കാർഷികാധിഷ്ഠിത സമൂഹത്തെ പടുത്തുയർത്തണം

Monday 11 April 2022 9:49 PM IST

തൃശൂർ: കൃഷിയിലധിഷ്ഠിതമായ സമൂഹത്തെ പടുത്തുയർത്തണമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് സംഘടിപ്പിച്ച ജില്ലാതല വിത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാമ്പത്തിക മാന്ദ്യത്തിൽ തകർന്നുപോയ രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ തളരാതെ നിലനിറുത്തിയത് കാർഷിക മേഖലയാണ്.
സംസ്ഥാന സർക്കാരിന്റെ ആധുനിക സാങ്കേതികവിദ്യയും പരമ്പരാഗത കർഷകരുടെ അറിവും സംയോജിപ്പിച്ച് പുതിയ കാലഘട്ടത്തിന് അനുയോജ്യമായി കാർഷിക മേഖലയിൽ ശരിയായ മാറ്റം വരുത്തണം. കർഷകരുടെ സംരക്ഷണത്തിനായി നടപ്പാക്കുന്ന പദ്ധതികൾ ശരിയായ രീതിയിൽ പ്രയോജനപ്പെടുന്നുണ്ടോ എന്ന് വിലയിരുത്തണമെന്നും മന്ത്രി പറഞ്ഞു. തനത് കാർഷിക വിത്തിനങ്ങളുടെ സംരക്ഷകരായ കർഷകരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് ആദരിച്ചു. ജൈവ വൈവിദ്ധ്യ സെമിനാർ, കർഷകർ സ്വന്തം കൃഷിയിടത്തിൽ നിന്നും കൊണ്ടുവന്ന തനത് വിത്തിനങ്ങളുടെ പ്രദർശനം, വിപണനം, പരമ്പരാഗത ഗോത്രവർഗ കലാവിരുന്ന് എന്നിവ ഉണ്ടായിരുന്നു. ജൈവ വൈവിദ്ധ്യ ബോർഡ് ചെയർമാൻ സി.ജോർജ് തോമസ്, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് മെമ്പർമാരായ ഡോ.കെ.ടി.ചന്ദ്രമോഹനൻ, ഡോ.കെ.സതീഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ടൂ​റി​സം​ ​കാ​ഴ്ച​ക​ൾ​ ​പ​ക​ർ​ത്തി​ ​സ​മ്മാ​നം​ ​നേ​ടാം

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​റി​ന്റെ​ ​ഒ​ന്നാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഏ​പ്രി​ൽ​ 18​ ​മു​ത​ൽ​ 24​ ​വ​രെ​ ​തൃ​ശൂ​ർ​ ​തേ​ക്കി​ൻ​കാ​ട് ​മൈ​താ​നി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​മെ​ഗാ​ ​എ​ക്‌​സി​ബി​ഷ​ന്റെ​ ​പ്ര​ച​ര​ണാ​ർ​ത്ഥം​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​വീ​ഡി​യോ​ഗ്രാ​ഫി​ ​മ​ത്സ​രം​ ​ന​ട​ത്തു​ന്നു.​ ​'​ഗ്രാ​മീ​ണ​ടൂ​റി​സം​ ​കാ​ഴ്ച​ക​ൾ​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ലാ​ണ് ​മ​ത്സ​രം.​ ​മി​ക​ച്ച​ ​ക​ലാ​സൃ​ഷ്ടി​ക്ക് ​കാ​ഷ് ​പ്രൈ​സ് ​ന​ൽ​കും.​ ​വി​ജ​യി​ക​ൾ​ക്ക് ​ഏ​പ്രി​ൽ​ 24​ന് ​തൃ​ശൂ​ർ​ ​തേ​ക്കി​ൻ​കാ​ട് ​മൈ​താ​നി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​എ​ന്റെ​ ​കേ​ര​ളം​ ​മെ​ഗാ​ ​എ​ക്‌​സി​ബി​ഷ​ൻ​ ​സ​മാ​പ​ന​വേ​ദി​യി​ൽ​ ​സ​മ്മാ​നം​ ​വി​ത​ര​ണം​ ​ചെ​യ്യും.
വീ​ഡി​യോ​ക​ൾ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കാ​മ​റ​ക​ൾ​ ​ഉ​പ​യോ​ഗി​ച്ചോ​ ​മൊ​ബൈ​ലി​ലോ​ ​ഷൂ​ട്ട് ​ചെ​യ്യാം.​ ​വീ​ഡി​യോ​യു​ടെ​ ​പ​ര​മാ​വ​ധി​ ​ദൈ​ർ​ഘ്യം​ ​ഒ​രു​ ​മി​നി​റ്റ് ​മു​ത​ൽ​ ​ഒ​ന്ന​ര​ ​മി​നി​റ്റ് ​വ​രെ​യാ​ണ്.​ ​ക്രെ​ഡി​റ്റ്‌​സ്,​ ​ല​ഘു​വി​വ​ര​ണം​ ​എ​ന്നി​വ​ ​ചേ​ർ​ത്ത് ​ഫു​ൾ​ ​എ​ച്ച്.​ഡി,​ ​എം.​പി​ 4​ ​ഫോ​ർ​മാ​റ്റി​ൽ​ ​വേ​ണം​ ​സൃ​ഷ്ടി​ക​ൾ​ ​അ​യ​ക്കാ​ൻ.​ ​വീ​ഡി​യോ​ക​ൾ​ ​അ​യ്യ​ന്തോ​ൾ​ ​സി​വി​ൽ​ ​സ്‌​റ്റേ​ഷ​നി​ലു​ള്ള​ ​ജി​ല്ലാ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സി​ൽ​ ​നേ​രി​ട്ടോ​ ​d​i​o​t​h​r​i​s​s​u​r​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​വി​ട്രാ​ൻ​സ്ഫ​ർ​ ​മു​ഖേ​ന​യോ​ ​ഏ​പ്രി​ൽ​ 16​ന് ​വൈ​കി​ട്ട് ​മൂ​ന്നി​ന് ​മു​മ്പാ​യി​ ​ല​ഭി​ക്ക​ണം.​ ​ഫോ​ൺ​:​ 0487​ 2360644

ഖാ​ദി​ ​ഗ്രാ​മ​ ​സൗ​ഭാ​ഗ്യ​ ​ഓ​ഫീ​സ് ​ഉ​ദ്ഘാ​ട​നം

തൃ​ശൂ​ർ​ ​:​ ​ഖാ​ദി​ ​ഷോ​റൂ​മു​ക​ളെ​ ​മാ​ത്ര​മ​ല്ല​ ​ഖാ​ദി​വ​സ്ത്ര​ ​മേ​ഖ​ല​യെ​ ​ന​വീ​ക​രി​ക്കു​ന്ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് ​ഖാ​ദി​ ​ഗ്രാ​മ​ ​വ്യ​വ​സാ​യ​ ​ബോ​ർ​ഡ് ​മു​ന്നോ​ട്ട് ​പോ​കു​ന്ന​തെ​ന്ന് ​ഖാ​ദി​ ​ബോ​ർ​ഡ് ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​പി.​ജ​യ​രാ​ജ​ൻ.​ ​ഖാ​ദി​ ​ഗ്രാ​മ​ ​വ്യ​വ​സാ​യ​ ​ബോ​ർ​ഡി​ന്റെ​ ​കീ​ഴി​ൽ​ ​തൃ​ശൂ​ർ​ ​പാ​ല​സ് ​റോ​ഡി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ന​വീ​ക​രി​ച്ച​ ​ഖാ​ദി​ ​ഗ്രാ​മ​ ​സൗ​ഭാ​ഗ്യ​ ​ഓ​ഫീ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. ന​വ​ജാ​ത​ ​ശി​ശു​ക്ക​ൾ​ക്കു​ള്ള​ ​ഖാ​ദി​ ​കു​ട്ടി​യു​ടു​പ്പു​ക​ളു​ടെ​ ​ലോ​ഞ്ചിം​ഗും​ ​പി.​ജ​യ​രാ​ജ​ൻ​ ​നി​ർ​വ​ഹി​ച്ചു.​ ​പി.​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​കെ.​ഡേ​വി​സ് ​മാ​സ്റ്റ​ർ​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​ഖാ​ദി​ ​ബോ​ർ​ഡ് ​പ്രൊ​ജ​ക്ട് ​ഓ​ഫീ​സ​ർ​ ​എ​സ്യ​ ​സ​ജീ​വ്,​ ​ഗ്രാ​മ​ ​വ്യ​വ​സാ​യ​ ​ഓ​ഫീ​സ​ർ​ ​ടി.​എ​സ്.​മി​നി,​ ​ഖാ​ദി​ ​ബോ​ർ​ഡം​ഗം​ ​സി.​കെ.​ശ​ശി​ധ​ര​ൻ,​ ​കൗ​ൺ​സി​ല​ർ​ ​നി​ജി.​കെ.​ജി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement