ഐ.സി.ടി ലാബ് ഉദ്ഘാടനം

Tuesday 12 April 2022 12:19 AM IST

തിരുവനന്തപുരം:ചാക്ക ഐ.ടി.ഐയിൽ നൂതന സാങ്കേതിക വിദ്യകളോടെ സജ്ജീകരിച്ച ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ഐ.സി.ടി)​ ലാബ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.കൗൺസിലർ എം.ശാന്ത അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് സുന്ദരം,​സ്റ്റാഫ് സെക്രട്ടറി ജയകുമാർ,​സീനിയർ സൂപ്രണ്ട് ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.നോഡൽ ഐ.ടി.ഐ പ്രിൻസിപ്പൽ എ.ഷമ്മി ബേക്കർ സ്വാഗതവും ട്രെയിനിംഗ് കൗൺസിൽ അഡ്വൈസർ ബി.പ്രസാദ് നന്ദിയും പറഞ്ഞു.

Advertisement
Advertisement