കണി കാണാൻ തമിഴകത്തെ വെള്ളരി.

Wednesday 13 April 2022 12:00 AM IST

കോട്ടയം. വിഷുവിന് കണികാണാൻ അന്യസംസ്ഥാനത്തുനിന്നെത്തുന്ന വെള്ളരിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ് കേരളത്തിന്. നാടൻ കണിവെള്ളരി കിട്ടാനില്ല. പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളിൽ വിഷു വിപണിയോടനുബന്ധിച്ച് എത്തിയിരിക്കുന്നത് തമിഴ്‌നാട്ടിൽനിന്നുമുള്ള വെള്ളരിയാണ്. ഇതിന് ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ കിലോയ്ക്ക് 20 രൂപയാണ് വില. വളർച്ചയുടെ ഘട്ടത്തിൽ കടുത്ത വേനലനുഭവപ്പെട്ടതാണ് നാടൻ കണിവെള്ളരിയുടെ ക്ഷാമത്തിന് കാരണം. കടുത്തുരുത്തി, കൂരോപ്പട, പായിപ്പാട്, അയർക്കുന്നം എന്നിവിടങ്ങളിലാണ് ജില്ലയിൽ വെള്ളരി കൃഷി അൽപ്പമെങ്കിലുമുള്ളത്.

മുൻവർഷത്തേക്കാൾ നാടൻ പച്ചക്കറികളുടെ ലഭ്യതയും കുറവാണ്. വിഷുവിപണി അടുത്തതോടെ ഏത്തക്കായ്ക്ക് വില ഉയർന്നിട്ടുണ്ട്, കിലോയ്ക്ക് 60 രൂപ.

Advertisement
Advertisement