സ്‌കൂളിൽ മുല്ലപ്പൂ വിളവെടുപ്പ്

Wednesday 13 April 2022 12:35 AM IST

പൂച്ചാക്കൽ: അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സ്‌കൂളുമായി സഹകരിച്ചു നടത്തിയ അരൂക്കുറ്റി നദ്‌വത്തുൽ ഇസ്ലാം യു.പി സ്ക്കൂളിൽ നടത്തിയ കുറ്റിമുല്ല കൃഷിയുടെ വിളവെടുപ്പിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജലീൽ അരൂക്കുറ്റി അദ്ധ്യക്ഷത വഹിച്ചു. തൈക്കാട്ടുശ്ശേരി ബ്‌ളോക്ക് പഞ്ചായത്ത് അംഗം എൻ.കെ അനീസ്, പഞ്ചായത്ത് വാര്‍ഡ് അംഗം പ്രകാശൻ വെള്ളപ്പനാട്ട്, കൃഷിവകുപ്പ് പ്രതിനിധി റാനിയ ഷെരീഫ്, എ.ഡി.എസ് ചെയർപേഴ്‌സൺ ഷെമീല ഹാഷിം, എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് സി.എം.സലീമ സ്വാഗതവും ജസീന കെ.എം നന്ദിയും പറഞ്ഞു.

Advertisement
Advertisement