ന്യൂയോർക്ക് വെടിവയ്പ് : പ്രതിയെന്ന് കരുതുന്നയാളെ തിരിച്ചറിഞ്ഞു

Thursday 14 April 2022 3:59 AM IST

ന്യൂയോർക്ക് : ന്യൂയോർക്കിലെ ബ്രൂക്ക്‌ലിനിലെ സബ്‌വേയിൽ വെടിവയ്പ് നടത്തിയ ആളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. 62കാരനായ ഫ്രാങ്ക് ജെയിംസ് എന്നയാളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഇയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. 23 പേർക്കാണ് വെടിവയ്പിൽ പരിക്കേറ്റത്.

ഇതിൽ പത്ത് പേർക്കാണ് നേരിട്ട് വെടിയേറ്റത്. ഒളിവിൽ തുടരുന്ന പ്രതിയ്ക്കായി അന്വേഷണം ഊർജിതമാണ്. ഇയാളെ പറ്റി വിവരങ്ങൾ കൈമാറുന്നവർക്ക് 50,000 ഡോളർ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു.

സൺസെറ്റ് പാർക്കിലെ 36ാം സ്ട്രീറ്റിലെ സബ്‌വേ‌യിൽ പ്രാദേശിയ സമയം ചൊവ്വാഴ്ച രാവിലെ തിരക്കേറിയ സമയത്ത് നടന്ന വെടിവയ്പിനിടെ പരിഭ്രാന്തരായി തിക്കിലും തിരക്കിലുംപെട്ടാണ് പലർക്കും പരിക്കേറ്റത്. ഓറഞ്ച് നിറത്തിലെ കൺസ്ട്രക്ഷൻ കോട്ടും ഗ്യാസ് മാസ്കും ധരിച്ചാണ് പ്രതി വെടിവയ്പ് നടത്തിയത്.

Advertisement
Advertisement