പച്ചക്കറിക്കടയിൽ ചെറുനാരങ്ങ കോർണർ: വില @280.

Thursday 14 April 2022 9:39 PM IST

പഴയങ്ങാടി: വിഷുവും ഈസ്റ്ററും റംസാനുമെല്ലാം ആഘോഷിക്കാനൊരുങ്ങുന്ന മലയാളിയെ ഞെട്ടിച്ച് ചെറുനാരങ്ങാ വില.കിലോയ്ക്ക് 280 രൂപയാണ് വിഷുത്തലേന്ന് ചെറുനാരങ്ങയുടെ വില. വില കൂടിയത് പരിഗണിച്ച് പച്ചക്കറിക്കടകളിലെല്ലാം ചെറുനാരങ്ങയെ പ്രത്യേക ഇടത്തേക്ക് മാറ്റിയിരിക്കുകയാണ് വ്യാപാരികൾ.

വേനലിൽ പൊതുവെ ചെറുനാരങ്ങയുടെ വില വർദ്ധിക്കാറുണ്ടെങ്കിലും സമീപ വർഷങ്ങളിലൊന്നും ഇത്രയും വില ഉയർന്നിട്ടില്ല. കഴിഞ്ഞവർഷം ഏപ്രിലിൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിവിലയാണ് ഇപ്പോഴുള്ളത്. ബുധനാഴ്ച 240 രൂപ ഉണ്ടായിരുന്നത് ഇന്നലെ 40 രൂപയാണ് ഒറ്റയടിക്ക് കൂടിയത്.

നോമ്പ് കാലമായതിനാൽ ചെറുനാരങ്ങയ്ക്ക് വലിയ ഡിമാൻഡാണ്. വിലകൂടിയതോടെ ലമൺ ജ്യൂസ് വില്പന പലരും ഉപേക്ഷിച്ചിരിക്കുകയാണ്. വൈറ്റമിൻ സി ധാരാളമുള്ളതിനാൽ ആരോഗ്യപ്രദവും ജനപ്രിയവുമായ പാനീയമായാണ് നാരങ്ങവെള്ളത്തെ പൊതുവെ കാണുന്നത്. ഗുജറാത്ത് ഉൾപ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും ചെറുനാരങ്ങളുടെ വില കുത്തനെ ഉയർന്നിരിക്കുകയാണ്.

Advertisement
Advertisement