കരവാരത്ത് ക്ഷേത്രങ്ങളിൽ മോഷണം

Friday 15 April 2022 2:56 AM IST

കല്ലമ്പലം: കരവാരത്ത് രണ്ട് ക്ഷേത്രങ്ങളിൽ മോഷണം. തോട്ടയ്ക്കാട് പറക്കുളം ഭഗവതി ക്ഷേത്രത്തിലും സമീപത്തെ വാപ്ലാകം ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിലെ 6 പൂട്ടുകൾ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലിയും കൂടാതെ ഓഫീസ് മുറി കുത്തിത്തുറന്ന് സ്വർണ പൊട്ടുകളും, കാണിക്കവഞ്ചിയും കവർന്നു. സമീപത്തെ വാപ്ലാകം ക്ഷേത്രത്തിലും സാമാനരീതിയിൽ ഓഫീസ് മുറി കുത്തിത്തുറന്ന് സ്വർണ പൊട്ടുകളും കാണിക്ക വഞ്ചിയും കവർന്നതായി ഭാരവാഹികൾ അറിയിച്ചു.

ഇരു സ്ഥലത്തും കവർച്ച നടത്തിയത് ഒരേ സംഘമാണെന്ന് സംശയിക്കുന്നതായി പരിശോധനയ്ക്ക് എത്തിയ പൊലീസുകാർ പറഞ്ഞു. അന്വേഷണം ഊജിതമാക്കിയതായി കല്ലമ്പലം ഇൻസ്പെക്ടർ ഐ. ഫാറോസ് അറിയിച്ചു.

Advertisement
Advertisement