ക​ണ്ണൂ​ർ​ ​ന​ഗ​രം​ ​അ​ത്ര​ ​സു​ര​ക്ഷി​ത​മ​ല്ല മോ​ഷ​ണ​-​ ​പി​ടി​ച്ചു​പ​റി​ ​സം​ഘ​ങ്ങ​ളു​ടെ​ ​വി​ള​യാ​ട്ട​മെ​ന്ന് ​പ​രാ​തി

Friday 15 April 2022 3:08 AM IST

ക​ണ്ണൂ​ർ​:​ ​ന​ഗ​ര​ത്തി​ൽ​ ​മോ​ഷ​ണ ​-​ ​പി​ടി​ച്ചു​പ​റി​ ​സം​ഘ​ങ്ങ​ളു​ടെ​ ​വി​ള​യാ​ട്ടം.​ ​ബ​സു​ക​ളി​ൽ​ ​ക​വ​ർ​ച്ച​ ​വ്യാ​പ​ക​മാ​കു​ന്ന​താ​യി​ ​പ​രാ​തി​യു​ണ്ട്.​ ​രാ​വി​ലെ​ ​ക​ക്കാ​ട് ​നി​ന്ന് ​ക​ണ്ണൂ​രി​ലേ​ക്ക് ​വ​രു​ന്ന​ ​തി​ര​ക്കു​ള്ള​ ​ബ​സു​ക​ളി​ൽ​ ​മോ​ഷ​ണം​ ​സ്ഥി​രം​ ​സം​ഭ​വ​മാ​വു​ന്ന​താ​യി​ ​പ​റ​യു​ന്നു.
ര​ണ്ട് ​ദി​വ​സം​ ​മു​ൻ​പ് ​ക​ക്കാ​ട് ​ബ​സി​ൽ​ ​യാ​ത്ര​ ​ചെ​യ്ത​ ​ഒ​രു​ ​സ്ത്രീ​യു​ടെ​ ​മാ​ല​ ​മോ​ഷ​ണം​ ​പോ​യി​രു​ന്നു.​ ​ഇ​തേ​ ​റൂ​ട്ടി​ലോ​ടു​ന്ന​ ​മ​റ്റൊ​രു​ ​ബ​സി​ൽ​ ​നി​ന്ന് ​ഒ​രു​ ​മാ​സം​ ​മു​ൻ​പാ​ണ് ​മ​റ്റൊ​രു​ ​സ്ത്രീ​യു​ടെ​ ​ബാ​ഗി​ൽ​ ​നി​ന്നും​ ​പേ​ഴ്സ് ​മോ​ഷ്ട്ടി​ക്കാ​നു​ള്ള​ ​ശ്ര​മം​ ​ന​ട​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഇ​തേ​ ​അ​നു​ഭ​വ​മു​ണ്ടാ​യി​രു​ന്ന​ ​മ​റ്റൊ​രു​ ​വീ​ട്ട​മ്മ​ ​മോ​ഷ​ണ​ശ്ര​മം​ ​നേ​രി​ൽ​ ​കാ​ണു​ക​യും​ ​ഇ​വ​ർ​ക്ക് ​സൂ​ച​ന​ ​ന​ൽ​കു​ക​യു​മാ​യി​രു​ന്നു.​ ​മോ​ഷ​ണ​ ​ശ്ര​മം​ ​കൈ​യോ​ടെ​ ​പി​ടി​കൂ​ടു​മെ​ന്നാ​യ​പ്പോ​ൾ​ ​മോ​ഷ്ടാ​ക്ക​ളാ​യ​ ​ര​ണ്ട് ​യു​വ​തി​ക​ൾ​ ​തൊ​ട്ട​ടു​ത്ത​ ​സ്റ്റോ​പ്പി​ൽ​ ​ഇ​റ​ങ്ങി​ ​ഒാ​ടു​ക​യാ​യി​രു​ന്നു​വ​ത്രെ.
ക​ക്കാ​ട് ​ബ​സി​ൽ​ ​നി​ന്ന് ​മ​റ്റൊ​രാ​ൾ​ക്കും​ ​ക​ഴി​ഞ്ഞ​ ​മാ​സം​ ​സ​മാ​ന​ ​അ​നു​ഭ​വ​മു​ണ്ടാ​യി.​ ​ബ​സ് ​സ്റ്റോ​പ്പി​ൽ​ ​ഇ​റ​ങ്ങി​ ​നോ​ക്കു​മ്പോ​ഴാ​യി​രു​ന്നു​ ​ബാ​ഗി​ന്റെ​ ​സി​ബ്ബ് ​തു​റ​ന്ന് ​കി​ട​ക്കു​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.​ ​ഭാ​ഗ്യ​ത്തി​ന് ​മോ​ഷ്ട്ടാ​ക്ക​ൾ​ ​പേ​ഴ്സെ​ടു​ക്കു​ന്ന​തി​ന് ​മു​ൻ​പേ​ ​ബ​സ് ​സ്റ്റോ​പ്പി​ലെ​ത്തി​യ​തി​നാ​ൽ​ ​പ​ണം​ ​ന​ഷ്ട്ട​മാ​യി​ല്ലെ​ന്ന് ​ഇ​വ​ർ​ ​പ​റ​ഞ്ഞു.​ ​അ​പ്പോ​ൾ​ ​ത​ന്നെ​ ​പൊ​ലീ​സി​ൽ​ ​വി​വ​ര​മ​റി​ച്ചെ​ങ്കി​ലും​ ​അ​പ്പോ​ഴേ​ക്കും​ ​മോ​ഷ്ടാ​ക്ക​ൾ​ ​ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

Advertisement
Advertisement