പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനെതിരെ പരാതി

Sunday 17 April 2022 3:47 AM IST

ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ മദ്യപിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചെന്നാരോപിച്ച് ബി.ജെ.പി നേതാവ് തജീന്ദർ പാൽ സിങ് അദ്ദേഹത്തിനെതിരെ പൊലീസിൽ പരാതി നൽകി. ഓൺലൈനായി നൽകിയ പരാതിയുടെ സ്‌ക്രീൻ ഷോട്ട് തജീന്ദർ പാൽ സിംഗ് ട്വിറ്ററിൽ പങ്കുവച്ചു. ദംദമാ സാഹിബ് ഗുരുദ്വാരയിൽ മദ്യപിച്ച് പ്രവേശിച്ചതിനെതിരേ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്നിനെതിരെ പൊലീസിൽ പരാതി നൽകി. പഞ്ചാബ് ഡി.ജി.പിയോട് പരാതിയിൽ നടപടി സ്വീകരിക്കാൻ അഭ്യർഥിക്കുന്നു, തജീന്ദർ പാൽ സിംഗ് കുറിച്ചു.

ബൈശാഖി ആഘോഷ വേളയിൽ ദംദമാ സാഹിബ് ഗുരുദ്വാരയിൽ ഭഗവന്ത് മാൻ മദ്യപിച്ച് പ്രവേശിച്ചതായി ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയും (എസ്.ജി.പി.സി) വെള്ളിയാഴ്ച ആരോപിച്ചിരുന്നു.

Advertisement
Advertisement