അരുവിപ്പുറം മഠത്തിൽ വൈദിക പഠനക്ലാസ് ആരംഭിച്ചു.

Monday 18 April 2022 1:04 AM IST

നെയ്യാറ്റിൻകര: ശ്രീനാരായണ ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിലും മഠത്തിലും ഒരു വർഷം നീണ്ടു നിൽക്കുന്ന വൈദിക പഠനക്ലാസിന് തുടക്കമായി. മാസത്തിൽ രണ്ടുദിവസം മഠത്തിൽ താമസിച്ച് പഠിക്കുന്നതിനുള്ള സൗകര്യമാണ് പഠിതാക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ആദ്യബാച്ചിൽ 50ൽ പരം പഠിതാക്കൾ പങ്കെടുക്കുന്നുണ്ട്. ഗുരുപൂജ, ഗുരുദേവ കൃതികൾ, ശ്രീനാരായണ ധർമ്മം, താന്ത്രിക കർമ്മങ്ങൾ, വിവാഹം, മരണാനന്തര കർമ്മങ്ങൾ, യോഗ, ധ്യാനം, എന്നിവയാണ് പ്രധാന പാഠ്യവിഷയങ്ങൾ.

ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറം ക്ഷേത്രത്തിലെ പൂജാദികാര്യങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്ന ഭൈരവൻ ശാന്തി സ്വാമികളുടെ സമാധിയിലും ഗുരുമന്ദിരത്തിലും, ശിവക്ഷേത്രത്തിലും നടന്ന പ്രാർത്ഥനകൾക്ക് ശേഷമാണ് ക്ലാസ് ആരംഭിച്ചത്. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, വൈശാഖ് തന്ത്രികൾ എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

Advertisement
Advertisement