പൂരനഗരിയിൽ ഇനി വികസന കാഴ്ചകൾ 'എന്റെ കേരളം' മെഗാ പ്രദർശന വിപണന മേളയ്ക്ക് ഇന്ന് തുടക്കം

Monday 18 April 2022 12:43 AM IST
പൂ​രത്തി​ര​ക്ക്...​ തൃ​ശൂ​ർ​ ​തേ​ക്കി​ൻകാ​ട് ​മൈ​താ​നി​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പൂ​രം​ ​പ്ര​ദ​ർ​ശ​ന​ ​ന​ഗ​രി​യി​ൽ​ ​തി​ര​ക്കേ​റി​യ​പ്പോൾ.

തൃശൂർ: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് 'എന്റെ കേരളം' മെഗാ പ്രദർശന വിപണന മേള ഇന്ന് തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ ആരംഭിക്കും. വൈകിട്ട് നാലിന് തൃശൂർ റൗണ്ടിൽ നടക്കുന്ന ഘോഷയാത്രയോടെയാണ് മേളയ്ക്ക് തുടക്കം കുറിക്കുക. വൈകിട്ട് അഞ്ചിന് വിദ്യാർത്ഥി കോർണറിൽ ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കും. പ്രദർശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. 24ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി, പട്ടികവർഗ, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും.

മേയർ എം.കെ. വർഗീസ്, എം.പിമാരായ ടി.എൻ. പ്രതാപൻ, ബെന്നി ബെഹന്നാൻ, രമ്യ ഹരിദാസ്, എം.എൽ.എമാരായ എ.സി. മൊയ്തീൻ, മുരളി പെരുനെല്ലി, ഇ.ടി. ടൈസൺ മാസ്റ്റർ, വി.ആർ. സുനിൽകുമാർ, എൻ.കെ. അക്ബർ, സി.സി. മുകുന്ദൻ, കെ.കെ. രാമചന്ദ്രൻ, സനീഷ്‌കുമാർ ജോസഫ്, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് , കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ, കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസ്‌ലർ ടി.കെ. നാരായണൻ, ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, സംഗീതനാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, ചേംബർ ഒഫ് മുൻസിപ്പൽ ചെയർമാൻ സംസ്ഥാന പ്രസിഡന്റ് എം. കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി. നഫീസ, പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്. ബസന്ത് ലാൽ, തൃശൂർ കോർപറേഷൻ കൗൺസിലർ പൂർണിമ സുരേഷ്, കളക്ടർ ഹരിത വി. കുമാർ, പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി. ശേഖരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൾ കരീം എന്നിവർ പങ്കെടുക്കും.

സാംസ്കാരിക സായാഹ്നം

പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് മേള ഇന്ന് അരങ്ങേറും. മേള നടക്കുന്ന ദിവസങ്ങളിൽ എല്ലാ വൈകുന്നേരങ്ങളിലും സംഗീത, കലാപരിപാടികൾ നടക്കും. അഞ്ച് മുതൽ ആറ് വരെയും ഏഴ് മണിക്കു ശേഷവുമുള്ള രണ്ട് സെഷനുകളിലായാവും പരിപാടികൾ നടക്കുക. ജില്ലയ്ക്ക് അകത്തു നിന്നും പുറത്തുനിന്നുമുള്ള പ്രമുഖ കലാ സംഘങ്ങൾ പരിപാടിയിൽ പങ്കെടുക്കും.

19 വൈകിട്ട് 4.30 മുതൽ ആറ് വരെ കഥാപ്രസംഗം ഏഴിന് ഗായകൻ ജോബ് കുര്യൻ അവതരിപ്പിക്കുന്ന മ്യൂസിക് ഷോ. 20ന് വൈകിട്ട് അഞ്ച് മുതൽ ആറ് വരെ വജ്ര ജൂബിലി കലാകാരൻമാരുടെ വാദ്യകലാ ഫ്യൂഷൻ, 7മണി മുതൽ വജ്ര ജൂബിലി കലാകാരൻമാരുടെ മോഹിനിയാട്ടം. 21ന് 5 മുതൽ 6 വരെ ചവിട്ടുനാടകം 7 മുതൽ അക്രോബാറ്റിക് ഡാൻസ്. 22 ന് 5 മുതൽ 6 വരെ ഏകപാത്ര നാടകം 7 മുതൽ ഗാനമേള. 23ന് 4.30 മുതൽ 5 വരെ വജ്ര ജൂബിലി കലാകാരൻമാരുടെ തുള്ളൽ ത്രയം 7 മുതൽ സമിർ സിൻസിയുടെ സൂഫി സംഗീതവും ഖവാലിയും. അവസാന ദിവസമായ 24 ന് സൗപർണിക തിരുവനന്തപുരത്തിന്റെ നാടകം ഇതിഹാസം എന്നിവയുണ്ടാകും.

ആസ്വദിക്കാനും അറിയാനും ഏറെ

ഒരു തുരങ്കത്തിലൂടെ മേളയിലേക്ക് പ്രവേശിച്ച് മറ്റൊരു തുരങ്കത്തിലൂടെ പുറത്തുവരുന്ന വിധമാണ് സജ്ജീകരണം. കേരളത്തിലെ ഫാം ടൂറിസം, വില്ലേജ് ടൂറിസം, ഉത്തരവാദിത്വ ടൂറിസം തുടങ്ങിയവ ചിത്രീകരിക്കുന്ന കേരളത്തെ അറിയാൻ എന്ന പവലിയനിലേക്കാണ് സന്ദർശകർ ആദ്യം പ്രവേശിക്കുക. വ്യത്യസ്തമായ ടൂറിസം അനുഭവങ്ങൾ വാക്ക് വേയിലൂടെ നടന്ന് ആസ്വദിക്കാവുന്ന രീതിയിലാണ് ടൂറിസം വകുപ്പിന്റെ പവലിയൻ ഒരുക്കിയിരിക്കുന്നത്.

പുത്തൂരിൽ ഒരുങ്ങുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ സുവോളജിക്കൽ പാർക്കിന്റെ മാതൃക ആദ്യമായി ജനങ്ങൾക്ക് കാണാനും അവസരം ഒരുക്കുന്നുണ്ട്. കേരളത്തിന്റെ ചരിത്രം, വർത്തമാനം, ഭാവി എന്നിവയെ പുതുതലമുറ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്നതാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കുന്ന എന്റെ കേരളം തീം പവലിയൻ. ഇതോടൊപ്പം കിഫ്ബിയുടെ പ്രത്യേക പവലിയനും ഒരുക്കിയിട്ടുണ്ട്.

റോബോട്ടിക്‌സ്, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ത്രീഡി പ്രിന്റിംഗ് ടെക്‌നോളജി തുടങ്ങിയവയെ പരിചയപ്പെടുത്തുന്നതാണ് ടെക്‌നോളജി പവലിയൻ. ഇവയെക്കുറിച്ച് നേരിട്ടറിയാനും അനുഭവിക്കാനും പവലിയനിൽ അവസരമൊരുക്കും.


ആ​ടും​ ​പാ​ടും,​ ​കൂ​ടെ​ ​പ്ര​ചാ​ര​ണ​വും​;​ ​ആ​വേ​ശം​ ​നി​റ​ച്ച് ​ഫ്‌​ളാ​ഷ് ​മോ​ബ്‌

തൃ​ശൂ​ർ​:​ ​ആ​ൾ​ക്കൂ​ട്ട​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​നി​ന്ന്,​ ​പൊ​ടു​ന്ന​നെ​ ​നി​ര​ത്തി​ൽ​ ​നൃ​ത്തം​ ​ചെ​യ്തു​ ​തു​ട​ങ്ങു​ന്ന​ ​ഒ​രു​ ​കൂ​ട്ടം​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​ന​ഗ​ര​ത്തെ​ ​ആ​ട്ട​വും​ ​പാ​ട്ടും​ ​കൊ​ണ്ട് ​കീ​ഴ​ട​ക്കി.​ ​എ​ന്റെ​ ​കേ​ര​ളം​ ​മെ​ഗാ​ ​പ്ര​ദ​ർ​ശ​ന​ ​വി​പ​ണ​ന​ ​മേ​ള​യു​ടെ​ ​പ്ര​ചാ​ര​ണ​ത്തി​ന് ​ആ​ദ്യ​ത്തെ​ ​അ​ര​ങ്ങു​ണ​ർ​ത്തി​യ​ത് ​യു​വ​ത​ല​മു​റ​യു​ടെ​ ​ഈ​ ​ക​ലാ​സം​ഘ​മാ​ണ്.
സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ഒ​ന്നാം​ ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 18​ ​മു​ത​ൽ​ 24​ ​വ​രെ​ ​തൃ​ശൂ​ർ​ ​തേ​ക്കി​ൻ​കാ​ട് ​മൈ​താ​നി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​എ​ന്റെ​ ​കേ​ര​ളം​ ​പ്ര​ദ​ർ​ശ​ന​ ​വി​പ​ണ​ന​ ​മേ​ള​യു​ടെ​ ​പ്ര​ചാ​ര​ണാ​ർ​ത്ഥം​ ​ന​ഗ​ര​ത്തി​ന്റെ​ ​വി​വി​ധ​ ​ഇ​ട​ങ്ങ​ളി​ലാ​ണ് ​തൃ​ശൂ​ർ​ ​മി​ന​ർ​വ​ ​സ്‌​കി​ൽ​ ​അ​ക്കാ​ഡ​മി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​ഫ്‌​ളാ​ഷ് ​മോ​ബ് ​അ​വ​ത​രി​പ്പി​ച്ച​ത്.
സം​ഗീ​ത​ത്തി​നൊ​പ്പം​ ​കു​ട്ടി​ക​ളു​ടെ​ ​ചു​വ​ടു​ക​ൾ​ ​കൂ​ടി​യാ​യ​തോ​ടെ​ ​കാ​ഴ്ച​ക്കാ​ർ​ക്കും​ ​ഫ്ളാ​ഷ് ​മോ​ബ് ​ആ​വേ​ശ​മാ​യി.​ ​തൃ​ശൂ​ർ​ ​ശ​ക്ത​ൻ​ ​ബ​സ് ​സ്റ്റാ​ൻ​ഡ്,​ ​വ​ട​ക്കെ​ ​സ്റ്റാ​ന്റ്,​ ​തെ​ക്കെ​ ​ഗോ​പു​ര​ ​ന​ട​ ​എ​ന്നീ​ ​സ്ഥ​ല​ങ്ങ​ളി​ലാ​ണ് ​സം​ഘം​ ​ഫ്ലാ​ഷ് ​മോ​ബ് ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​ആ​ര്യ​ ​പ്ര​ദീ​പ്,​ ​റോ​ഷി​മ​ ​പി.​ആ​ർ,​ ​കൃ​ഷ്ണ​പ്രി​യ​ ​പി.​എ​സ്,​ ​ആ​ദി​ത്യ​ ​മ​നോ​ജ്,​ ​സോ​ന​ ​കെ.​എ​സ്,​ ​ഷെ​ഹ​ന​ ​ടി.​എ,​ ​സ​ര​സ്വ​തി​ ​ആ​ർ​ ​എ​ന്നി​വ​ർ​ ​ഉ​ൾ​പ്പെ​ട്ട​ 7​ ​പേ​ര​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​ചു​വ​ടു​ക​ൾ​ ​വ​ച്ച​ത്.
എ​ന്റെ​ ​കേ​ര​ളം​ ​എ​ന്റെ​ ​അ​ഭി​മാ​നം,​ ​ഉ​ണ​ർ​വോ​ടെ​ ​ഉ​റ​പ്പോ​ടെ​ ​കേ​ര​ളം​ ​എ​ന്നി​ങ്ങ​നെ​യു​ള്ള​ ​പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി​ ​അ​ക്കാ​ഡ​മി​യി​ലെ​ ​മു​പ്പ​തോ​ളം​ ​സ്റ്റാ​ഫു​ക​ളും​ ​ഫ്ലാ​ഷ് ​മോ​ബി​ന് ​പി​ന്തു​ണ​യു​മാ​യി​ ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.​ ​രാ​ജേ​ഷ്,​ ​വി​നി​ൻ​ ​വി​ൻ​സി,​ ​ലി​യ​ ​ആ​ന്റോ,​ ​ശ​ര​ണ്യ,​ ​ബ്രി​ഡി​ ​പോ​ളി,​ ​റി​ജു​ ​ചാ​ക്കോ,​ ​അ​ശ്വി​ൻ,​ ​രേ​വ​തി​ ​പ്ര​ഭാ​ക​ര​ൻ,​ ​സ​യ​ന​ ​ലി​ൻ​സ​ൻ,​ ​അ​ഖി​ല​ ​എ​ന്നി​വ​രാ​ണ് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.

Advertisement
Advertisement