ആൻ അഗസ്റ്റിന്റെ ആദ്യ നിർമ്മാണ സംരംഭം കന്നടയിൽ

Tuesday 19 April 2022 6:22 AM IST

ലികിത് ഷെട്ടിയും അമൃത അയ്യരും നായകനും നായികയുമായി അബ്ബബ്ബ

അഭിനയരംഗത്തേക്കു മടങ്ങി എത്തിയ ആൻ അഗസ്റ്റിൻ ഇനി നിർമ്മാതാവിന്റെ കുപ്പായം കൂടി അണിയുന്നു.

അബ്ബബ്ബ എന്ന കന്നട ചിത്രമാണ് ആൻ അഗസ്റ്റിന്റെ ഉടമസ്ഥതയിലെ മിറാമർ ഫിലിംസിന്റെ ആദ്യ സംരംഭം.വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസുമായി ചേർന്നാണ് നിർമ്മാണം. കെ.എം. ചൈതന്യ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കന്നടയിലെ പ്രമുഖ യുവതാരങ്ങളായ ലികിത് ഷെട്ടിയും അമൃത അയ്യരുമാണ് നായകനും നായികയും. അജയ് രാജ്, താണ്ഡവ്, ധനരാജ് എന്നിവരാണ് മറ്റു താരങ്ങൾ. മനോഹർ ജോഷി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രണോയ് പ്രകാശാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.എം.ടിയുടെ ചെറുകഥയെ ആസ്പദമാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കടൽക്കാറ്റ് എന്ന ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്കുശേഷം അഭിനയരംഗത്തേക്ക് ആൻ അഗസ്റ്രിൻ മടങ്ങി എത്തിയത്. ഇന്ദ്രജിത്, അപർണ ബാലമുരളി എന്നിവരാണ് മറ്റു താരങ്ങൾ. എം.മുകുന്ദന്റെ തിരക്കഥയിൽ ഹരികുമാർ‌ സംവിധാനം ചെയ്ത ഒാട്ടോറിക്ഷാക്കാരന്റെ ഭാര്യ ആണ് ആൻ പൂർത്തിയാക്കിയ മറ്റൊരു ചിത്രം.

Advertisement
Advertisement