വീടിന്റെ അടുക്കള കത്തിനശിച്ചു

Tuesday 19 April 2022 12:48 AM IST

കറ്റാനം: ഇടി മിന്നലിൽ വൈദ്യുത ലൈനിൽ നിന്ന് തീ പടർന്ന് അടുക്കളയും ഗൃഹോപകരണങ്ങളും കത്തി നശിച്ചു. കട്ടച്ചിറ പാറയ്ക്കൽ ജംഗ്ഷൻ അജി ഭവനം പൊന്നപ്പൻ ആചാരിയുടെ വീടിന്റെ അടുക്കളയാണ് ഞായറാഴ്ച്ച രാത്രി എട്ടരയോടെ കത്തി നശിച്ചത്. തീ പടർന്ന് ഫ്രിഡ്ജും മിക്സി അടക്കമുള്ള ഗൃഹോപകരണങ്ങളും പൂർണമായും നശിച്ചു. ജനലുകളും വാതിലുകളും തകർന്നു. പാചക വാതക സിലിണ്ടറിലേക്ക് തീ പടർന്നെങ്കിലും വീട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ആറും ഒന്നും വയസുള്ള കുട്ടികളും വയോധികരും വീടിനുള്ളിൽ ഉണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി വീട്ടുകാർ പറഞ്ഞു. കായംകുളത്തു നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്.

Advertisement
Advertisement