മന്ത്രി വി.ശിവൻകുട്ടിക്ക് പൗര സ്വീകരണം

Tuesday 19 April 2022 2:47 AM IST

തിരുവനന്തപുരം:തിരുവല്ലത്തെ നഗരസഭയുടെ നാല് വാർഡുകൾ കേന്ദ്രീകരിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങളെ മുൻനിറുത്തി മന്ത്രി വി.ശിവൻകുട്ടിക്ക് തിരുവല്ലം പൗരാവലി നാളെ വൈകിട്ട് 4ന് സ്വീകരണം നൽകും.തുടർന്ന് വൈകിട്ട് 6ന് നടക്കുന്ന അനുമോദന യോഗം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.മന്ത്രി ജി.ആർ.അനിൽ,കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട,നടനും ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാർ, കൗൺസിലർമാരായ ഡി.ശിവൻകുട്ടി,എ.പ്രമീള തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement