കണക്ക് നൽകാത്തവരെ അയോഗ്യരാക്കും

Wednesday 20 April 2022 1:14 AM IST

ആലപ്പുഴ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയരക്ക് 2020 ഡിസംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളിൽ ചിലവ് കണക്ക് സമർപ്പണവുമായി ബന്ധപ്പെട്ട് വീഴ്ച്ചകൾ വരുത്തിയവർ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. കണക്ക് സമർപ്പിക്കാതിരിക്കുക, പരിധിയിൽ കൂടുതൽ പണം ചെലവഴിക്കുക, ചെലവഴിച്ച തുക രേഖപ്പെടുത്താതിരിക്കുക തുടങ്ങിയ വീഴ്ചകൾ വരുത്തിയവർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് കൈപ്പറ്റിയിട്ടും ചെലവ് കണക്ക് സമർപ്പിക്കാത്ത സ്ഥാനാർത്ഥികളെ മേയ് മാസത്തിൽ അയോഗ്യരാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. കണക്ക് സമർപ്പിക്കാത്തവരുടെ വിവരങ്ങൾ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളിലും വരണാധികാരികളുടെ ഓഫീസുകളിലും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Advertisement
Advertisement