ചെക്ക് നൽകി പണം തട്ടിപ്പ്, വിധിയായി

Wednesday 20 April 2022 2:16 AM IST

ബാലരാമപുരം: ചെക്ക് നൽകി പണം തട്ടിയെന്ന കേസിൽ വഴിമുക്ക് വെട്ടുവിളാകം റാണി മഹാളിൽ സക്കീർ ഹുസൈന് വഞ്ചിയൂർ പന്ത്രണ്ടാം കോടതി അനുകൂല വിധി പുറപ്പെടുവിച്ചു. വഴിമുക്ക് പൂവാർ റോഡിൽ മണവാട്ടി ഓഡിറ്റോറിയത്തിന് സമീപം റംഷാദ് മൻസിലിൽ മൈമൂനത്ത് ബീവിയാണ് ചെക്ക് നൽകി സക്കീർഹുസൈനിൽ നിന്ന് മൂന്നര ലക്ഷം രൂപ കൈക്കലാക്കിയത്. വാദിക്ക് മൂന്നര ലക്ഷം രൂപ നൽകാത്ത പക്ഷം മൂന്ന് മാസം ജയിൽശിക്ഷയും മൈമൂനത്ത് ബീവിക്ക് കോടതി വിധിച്ചു.

Advertisement
Advertisement