വധശ്രമക്കേസ് പ്രതികൾ കരുനാഗപ്പള്ളിയിൽ പിടിയിൽ

Wednesday 20 April 2022 2:24 AM IST

തിരുവനന്തപുരം: മ്യൂസിയം സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്ത വധശ്രമക്കേസിലെ പ്രതികൾ കരുനാഗപ്പള്ളിയിൽ പിടിയിലായി. മണക്കാട് സ്വദേശി ജോമോനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ തിരുമല പെരുകാവ് സി.പി.ജെ സദനത്തിൽ അരുൺ (31), മണക്കാട് പനയേൽപുത്തൻ വീട്ടിൽ ബിജു (42) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി വഴുതക്കാട് ഡി.പി.ഐയ്ക്ക് സമീപത്താണ് സംഭവം. ഏഴ് മാസം മുൻപ് പ്രതികളും ജോമോനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ പ്രതികൾ ജോമോനെ വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതികൾ ആദ്യം വലിയതുറയിലെത്തി. ഇവിടെ നിന്ന് എറണാകുളത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെയുണ്ടായിരുന്ന മ്യൂസിയം പാെലീസ്,​ കരുനാഗപ്പള്ളി എസ്.ഐ അലോഷ്യസിന്റെ സ​ഹായത്തോടെ ലാലാജി ജംഗ്ഷനിൽ വച്ച് രണ്ടുപേരെയും പിടികൂടുകയായിരുന്നു. പ്രതികളെ മ്യൂസിയം സ്റ്റേഷനിലെത്തിച്ച് അറസ്‌റ്റ് രേഖപ്പെടുത്തി. പരിക്കേറ്റ ജോമോൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement
Advertisement