ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ ഡിവിഷൻ സമ്മേളനം 21ന്

Wednesday 20 April 2022 2:27 AM IST

തിരുവനന്തപുരം: ആൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ തിരുവനന്തപുരം ഡിവിഷൻ ദ്വൈവാർഷിക സമ്മേളനം 21, 22 തീയതികളിൽ നടക്കും.

21ന് വൈകിട്ട് 3ന് ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസിന് മുന്നിൽ നടക്കുന്ന സെമിനാർ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. എ.ഐ.എൽ.ആർ.എസ്.എ സെൻട്രൽ ഓർഗനൈസിംഗ് സെക്രട്ടറി എം.എം. റോളി വിഷയാവതരണം നടത്തും.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ,​ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, കെ.പി ശങ്കരദാസ്,​കെ.ജയകുമാർ,​എൻ.ടി. ശിവരാജൻ,​കെ.എം. അനിൽകുമാർ,​എൻ.ചന്ദ്രലാൽ,​മുഹമ്മദ് മാഹീൻ,​ആർ.ശരത്ചന്ദ്ര ബാബു,​കെ.ജി. അജിത്ത് കുമാർ,​ജി.ശ്രീകണ്ഠൻ തുടങ്ങിയവർ പങ്കെടുക്കും.

22ന് രാവിലെ 9ന് തൈക്കാട് കെ.എസ്.ടി എ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement