അനുസ്മരണ യോഗവും പുഷ്പാർച്ചനയും

Thursday 21 April 2022 12:12 AM IST

അമ്പലപ്പുഴ: ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സേനാനി കെ.കെ.കുഞ്ചു പിള്ളയുടെ അമ്പലപ്പുഴയിലെ സ്മാരകത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളായ കെ.എസ്.ജോബി, ബിജു സാരംഗി, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ.കെ.വി.ഗണേഷ് കുമാർ, രേണുക ശ്രീകുമാർ,മോർച്ച ഭാരവാഹികളായ ബിന കൃഷ്ണകുമാർ, സി.പ്രദീപ്, ആദർശ് മുരളി, അജി പി.അനിഴം, കെ.രമണി, പാർട്ടി ഏരിയ പ്രസിഡന്റുമാരായ എ.ആർ.ഹരികൃഷണൻ, വി.വിനോദ് ,പി.ടി.ബൈജു, ഗ്രാമ പഞ്ചായത്ത് അംഗം പി.ജയലളിത തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement