റഷ്യൻ ക്രൂഡ് ഇറക്കുമതി കൂട്ടി ഇന്ത്യ,​ സ്വകാര്യ കമ്പനികളുമായി നേരിട്ട് ഇടപാട്

Thursday 21 April 2022 12:00 AM IST

ന്യൂഡൽഹി: യുക്രെയിൻ അധിവേശത്തിനെതിരെ പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധം നിലനിൽക്കുമ്പോഴും റഷ്യയിൽ നിന്ന് ക്രൂഡ് ഒായിൽ ഇറക്കുമതി വർദ്ധിപ്പിച്ച് ഇന്ത്യൻ എണ്ണക്കമ്പനികൾ. എന്നാൽ പബ്ളിക് ടെൻഡറുകൾ വഴി എണ്ണ വാങ്ങുന്ന പതിവിന് പകരം വിലക്കുറവ് പ്രതീക്ഷിച്ച് സ്വകാര്യ കമ്പനികളുമായി നേരിട്ടാണ് ഇടപാട്.

റഷ്യയുടെ പടിഞ്ഞാറൻ തീരത്തു നിന്ന് ചെറുകപ്പലുകളിൽ ക്രൂഡ് ഒായിൽ ഇന്ത്യയിലെത്തിക്കാൻ ചെലവേറെയാണ്. ബാരലിന് 10 ഡോളറിന്റെ അധിക ചെലവ് കണക്കിലെടുത്ത് 15 ഡോളർ എങ്കിലും വിലക്കുറവിൽ ലഭിച്ചാലേ നഷ്‌ടമില്ലാതെ ഇന്ത്യയിലെത്തിക്കാനാകൂ. അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും റഷ്യൻ ക്രൂഡ് ഒായിൽ വാങ്ങുന്നത് കുറച്ചതിനാൽ വിലക്കുറവിൽ ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് സൂചന.

Advertisement
Advertisement