ജഹാംഗീർപുരിയിൽ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിന് സ്റ്റേ

Thursday 21 April 2022 1:59 AM IST

സുപ്രീം കോടതി ഇന്ന് വിശദമായ വാദം കേൾക്കും

ന്യൂഡൽഹി:ഹനുമാൻ ജയന്തി ഘോഷയാത്രയോടനുബന്ധിച്ച് അക്രമങ്ങൾ നടന്ന ജഹാംഗീർപുരിയിൽ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇന്ന് വിശദമായ വാദം കേൾക്കും. സ്റ്റേ ഉത്തരവിറങ്ങിയ ശേഷവും നോർത്ത് ‌‌ഡൽഹി കോർപ്പറേഷൻ നടപടികൾ തുടർന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

പൊതു സ്ഥലം കൈയേറി നിർമ്മിച്ച അനധികൃത കെട്ടിടങ്ങളും കടകളും വീടുകളും പൊളിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ ബെഞ്ചിന്റെ ഉത്തരവ്.

അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് ഇന്നലെ രാവിലെ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. കലാപം നടന്ന ജഹാംഗീർപുരിയിൽ അനധികൃത നിർമ്മാണങ്ങൾ പൊളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് ഇന്നലെ രാവിലെ വിഷയം കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത്. ഡൽഹിയിൽ കലാപം നടന്ന ജഹാംഗീർപുരിയിൽ ഇപ്പോൾ അനധികൃത നിർമ്മാണങ്ങൾ പൊളിക്കാൻ ഉത്തരവിട്ടിരിക്കുകയാണെന്ന് ദുഷ്യന്ത് ദവെ കോടതിയിൽ വ്യക്തമാക്കി. ഇത് പൂർണ്ണമായും അനധികൃതവും ഭരണഘടനാ വിരുദ്ധവുമാണ്. ആർക്കും ഒരു അറിയിപ്പും നൽകാതെയാണ് ഈ നടപടി. മുനിസിപ്പൽ കോർപ്പറേഷൻ നിയമപ്രകാരം കുറഞ്ഞത് 10 ദിവസത്തെ നോട്ടീസ് നൽകണം. നോട്ടീസിനെതിരെ അപ്പീൽ സമർപ്പിക്കാൻ അവർക്ക് അവകാശമുണ്ട്. അതിനൊന്നും അവസരമുണ്ടായിട്ടില്ല. ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. ഉച്ചയ്ക്ക് 2 മണിക്ക് കെട്ടിടങ്ങൾ പൊളിക്കാനായിരുന്നു പദ്ധതിയെങ്കിലും കോടതിയിൽ വിഷയം ഉന്നയിക്കാൻ പോകുന്നുവെന്നറിഞ്ഞത് കൊണ്ട് പൊളിക്കൽ നടപടി രാവിലെ 9 മണിക്ക് തുടങ്ങിയതായി അദ്ദേഹം വ്യക്തമാക്കി. ഉച്ചയ്ക്ക് 2ന് പൊളിക്കാനായിരുന്നു പദ്ധതിയെങ്കിലും കോടതിയിൽ വിഷയം ഉന്നയിക്കുമെന്നറിഞ്ഞ് പൊളിക്കൽ രാവിലെ 9 മണിക്ക് തുടങ്ങിയതായി അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതിക്ക് അതൃപ്തി

ഒൻപത് ബുൾഡോസറുകളുമായി കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങിയ ശേഷമാണ് സുപ്രീം കോടതിയുടെ ഉത്തരവ് വന്നത്. ഉത്തരവിന്റെ കോപ്പി ലഭിച്ചില്ലെന്ന ന്യായം പറഞ്ഞാണ് കോർപ്പറേഷൻ പൊളിക്കൽ തുടർന്നത്. കോടതി ഉത്തരവുണ്ടായിട്ടും പൊളിക്കൽ തുടരുകയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്..

സംഭവങ്ങൾ ഇങ്ങനെ:

ഏറ്റുമുട്ടലിലെ പ്രതികളുടെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ആദേശ് ഗുപ‌്ത നോർത്ത് ഡൽഹി കോർപറേഷൻ മേയർ രാജാ ഇക്ബാൽ സിംഗിനോട് ആവശ്യപ്പെടുന്നു.

ബി.ജെ.പി ഭരിക്കുന്ന കോർപറേഷൻ കൈയേറ്റം ഒഴിപ്പിക്കാൻ തീരുമാനിക്കുന്നു. അക്രമ സ്ഥലത്തെ ആയിരത്തോളം സുരക്ഷാ ഭടന്മാരും 400ഒാളം പൊലീസുകാരുമായി 14 ഉദ്യോഗസ്ഥർ 9 ബുൾഡോസറുകളുമായി പൊളിക്കൽ' തുടങ്ങുന്നു.

 സ്ഥലത്തെ മുസ്ളീം പള്ളിയുടെ ഗേറ്റും പൊളിക്കുന്നു.

 പൊളിക്കൽ നിറുത്താനും സ്റ്റാറ്റസ്കോ നിലനിറുത്താനും 10. 30ന് സുപ്രീം കോടതി ഉത്തരവ്.

 ഉത്തരവിന്റെ പകർപ്പ് ലഭിച്ചില്ലെന്ന വാദവുമായി പൊളിക്കൽ തുടരാൻ മേയറുടെ നിർദ്ദേശം.

12മണിയോടെ കോടതി ഉത്തരവിന്റെ പകർപ്പുമായി എത്തിയ വൃന്ദാ കാരാട്ട് ബുൾഡോസറിനു മുന്നിൽ നിന്ന് പൊളിക്കൽ നിറുത്താൻ ആവശ്യപ്പെടുന്നു. പൊലീസ് വൃന്ദയുടെ കൈയിൽ നിന്ന് ഉത്തരവിന്റ പകർപ്പ് വാങ്ങി ബോധ്യപ്പെടുത്തിയ ശേഷം പൊളിക്കൽ നിറുത്താൻ നിർദ്ദേശിക്കുന്നു.

വൃന്ദാ കാരാട്ട്

വർഗീയ അജണ്ട നടപ്പാക്കാനുള്ള ബി.ജെ.പിയുടെ നീക്കമാണ് പൊളിക്കലിന് പിന്നിൽ. ഒരു സമുദായത്തെ മാത്രമല്ല, നിയമത്തെയും സുപ്രീംകോടതിയെയും ഇടിച്ചുനിരത്താനാണ് അവർ ശ്രമിച്ചത്.

Advertisement
Advertisement