സമ്മർ കോച്ചിംഗ് ക്യാമ്പ്

Friday 22 April 2022 3:03 AM IST

തിരുവനന്തപുരം: ജില്ലാ സ്പോർട്ട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അവധിക്കാല കായിക പരിശീലനക്യാമ്പ് ആരംഭിച്ചു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിലിന്റെ വിദഗ്ദ്ധ കായിക പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. 20 മുതൽ മേയ് 31 വരെയാണ് ക്യാമ്പ്. തായ്ക്വോൻഡോ, ഖോ-ഖോ, റെസ്ലിംഗ്, പവർലിഫ്റ്റിംഗ് എന്നീ ഇനങ്ങളിൽ വൈകിട്ട് 3.30 മുതൽ 6 വരെയാണ് പരിശീലനം. 8-16 വയസുവരെ പ്രായമുള്ളവർക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.0471-2331720.

Advertisement
Advertisement