പ്രവാസി പെൻഷൻ വർദ്ധിപ്പിച്ചു

Friday 22 April 2022 3:09 AM IST

തിരുവനന്തപുരം:പ്രവാസി വെൽഫയർ ബോർഡിൽ അംഗമായിട്ടുളള മടങ്ങിവന്ന പ്രവാസികൾക്ക് ഏപ്രിൽ മുതൽ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുകയും പ്രവാസികൾക്ക് 3,500 രൂപയായി വർദ്ധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. മാസം നൂറു രൂപ അംശാദായം അടച്ചുവരുന്നവർ ഈ മാസം മുതൽ 200 രൂപയും 300 രൂപ അടച്ചുവരുന്നവർ 350 രൂപയായും അടയ്‌ക്കേണ്ടതാണെന്ന് കേരള ഗൾഫ് റിട്ടേണീസ് ആന്റ് പ്രവാസി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പേരൂർക്കട ബഷീർ അറിയിച്ചു.ഫോൺ: 9946030890.

Advertisement
Advertisement