റോഡ് വക്കിലെ കഞ്ചാവ് ചെടി കണ്ടെത്തി, നശിപ്പിച്ചു

Saturday 23 April 2022 2:32 AM IST

കൊല്ലം: കരുനാഗപ്പള്ളി റോഡ് വക്കിൽ കഞ്ചാവു ചെടി കണ്ടെത്തി, നശിപ്പിച്ചു. പുതിയകാവ് ജംഗ്ഷന് സമീപത്തെ വൈദ്യുതിപോസ്റ്റിന് അടുത്താണ് 90 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.

പുഷ്പിക്കാൻ പാകമായ തരത്തിലുള്ളതാണ്. കരുനാഗപ്പള്ളി എക്‌സൈസ് സി.ഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്. ഇതു നട്ടുവളർത്തിയവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് സി.ഐ ശിവപ്രസാദ് പറഞ്ഞു. സി.ഐക്ക് പുറമേ പ്രിവന്റീവ് ഓഫീസർമാരായ പി.എ. അജയകുമാർ, അമ്പികേശൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ടി. സജുകുമാർ, സി.ഇ.ഒ മാരായ സന്തോഷ്, അനിൽകുമാർ , ഷാഡോ പ്രിവന്റീവ് ഓഫീസർ എ. അജിത്കുമാർ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Advertisement
Advertisement