കേരള ഗെയിംസ്: ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

Saturday 23 April 2022 1:49 AM IST

തിരുവനന്തപുരം: കേരള ഗെയിംസ് എക്സ്പോയുടെ പ്രവേശന ടിക്കറ്റുകൾക്കുള്ള ബുക്കിംഗ് ആരംഭിച്ചു. മുതിർന്നവർക്ക് 100 രൂപ, കുട്ടികൾക്ക് 30 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഏകദിന ടിക്കറ്റുകൾ കേരള ഒളിമ്പിക് അസോസിയേഷന്റെ ഒഫിഷ്യൽ വെബ്സൈറ്റായ https://koaexpo.org/shop/ യിൽനിന്നും ബുക്ക് ചെയ്യാവുന്നതാണ്. 3 പേർക്ക് 5000 രൂപ, 2 പേർക്ക് 3000 രൂപ എന്നീ നിരക്കിലുള്ള ടിക്കറ്രുകൾക്ക് മേളയുടെ എല്ലാ ദിവസത്തെയും സാംസ്കാരിക പരിപാടികളിൽ സീറ്റ് റിസർവേഷൻ ലഭ്യമാണ്. ഇവർക്ക് 12 ദിന എക്സ്പോ പ്രവേശനവും ഇതിൽ ഉൾപ്പെടുന്നു. കേരള ബാങ്കിന്റെ ബ്രാഞ്ചുകളിൽനിന്നും ടിക്കറ്റുകൾ ലഭ്യമാകും.

Advertisement
Advertisement