ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാൻ

Saturday 23 April 2022 3:01 AM IST

കാബൂൾ : അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് ആരോപിച്ച് വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോക്കും പബ്ജി ഗെയിമും നിരോധിച്ച് ഭീകര സംഘടനയായ താലിബാൻ. അധാർമ്മിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ടി.വി ചാനലുകൾ നിരോധിക്കുമെന്നും താലിബാൻ അറിയിച്ചു. ടിക് ടോക്, പബ്ജി നിരോധനം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും എത്രനാൾ നീളുമെന്നും വ്യക്തമല്ല. ബുധനാഴ്ച നടന്ന ക്യാബിനറ്റ് മീറ്റിംഗിലാണ് ആപ്പുകൾ നിരോധിക്കാൻ താലിബാൻ തീരുമാനിച്ചത്.

Advertisement
Advertisement