ഏകദിന സെമിനാർ സംഘടിപ്പിച്ചു

Saturday 23 April 2022 3:30 AM IST

തിരുവനന്തപുരം:ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ജിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ കോളേജ് പ്രിൻസിപ്പൽ ഡോ.ജിത.എസ്.ആർ ഉദ്ഘടനം ചെയ്തു.ചവറ ഐ.ആർ.ഇ.എൽ ഇന്ത്യ ലിമിറ്റഡിലെ സീനിയർ ജിയോളജിസ്റ്റും ഡെപ്യൂട്ടി മാനേജറുമായ ഡോ.അനിത.ജെ.കെ മുഖ്യാതിഥിയായി.കേരളത്തിലെ ധാതു നിക്ഷേപങ്ങളെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു.ജിയോളജി വിഭാഗം മേധാവി മിഥുന.പി.എം അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ശരത് പ്രശാന്ത്.എസ്.വി , കോളേജ് യൂണിയൻ ചെയർമാൻ വിഘ്‌നേഷ് ദേവ്,ഗാഥാ സന്തോഷ്‌ എന്നിവർ സംസാരിച്ചു. മിഥില.എ.ബി, അനന്തു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Advertisement
Advertisement