 ദർവേഷ് സാഹിബ് പുതിയ മേധാവി ശ്രീജിത്തിനെ ക്രൈംബ്രാഞ്ചിൽ നിന്ന് മാറ്റി

Saturday 23 April 2022 3:33 AM IST

 അജിത്കുമാർ വിജി. ഡയറക്ടർ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസും ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസും നിർണായക ഘട്ടത്തിലെത്തിനിൽക്കെ എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. ട്രാൻസ്പോർട്ട് കമ്മിഷണറായാണ് പുതിയ നിയമനം.

ജയിൽ മേധാവിയായിരുന്ന ഷേയ്ഖ് ദർവേഷ് സാഹിബാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ തലവൻ. ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്ന എം.ആർ.അജിത്കുമാറാണ് വിജിലൻസ് ഡയറക്ടർ. ഒട്ടേറെ ആരോപണങ്ങൾ നേരിട്ട വിജിലൻസ് ഡയറക്ടർ സുധേഷ്‌കുമാറിനെ ജയിൽ വകുപ്പ് മേധാവിയായും മാറ്റിനിയമിച്ച് ഇന്നലെ രാത്രിയാണ് പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയത്. ഡി.ജി.പി, എ.ഡി.ജി.പി റാങ്കിൽ സുപ്രധാന ചുമതലകൾ വഹിച്ചിരുന്ന നാല് ഐ.പി.എസ് ഓഫീസർമാരുടെ തസ്തികകളിലാണ് മാറ്റം.

Advertisement
Advertisement