കൊവിഡ്: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

Monday 25 April 2022 12:14 AM IST

ന്യൂഡൽഹി: കൊവിഡ് നാലാം തരംഗം നേരിടുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ബുധനാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കൊവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങൾ യോഗത്തിൽ അവതരിപ്പിക്കും. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ജനുവരി 13നാണ് പ്രധാനമന്ത്രി ഇതിന് മുൻപ് മുമുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് പുതിയതായി 2,527 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ബൂസ്റ്റർ ഡോസ് അനിവാര്യമെന്ന് പഠനം

രാജ്യത്തെ പ്രധാന കൊവിഡ് വാക്സിനുകളായ കൊവിഷീൽഡിനും കൊവാക്സിനും കൊവിഡിന്റെ ബിഎ.2നെയും ഉപവകഭേദങ്ങളെയും പൂർണമായും ചെറുക്കാൻ ശേഷിയില്ലെന്ന് ഐ.സി.എം.ആറും പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ പഠനത്തിൽ തെളിഞ്ഞു.

രണ്ട് ഡോസ് വാക്സിൻ എടുത്തവരിലെ ആന്റിബോഡിയെ പുതിയ കൊവിഡ് വകഭേദങ്ങളും ഉപവകഭേദങ്ങളും മറികടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ വാക്സിൻ എടുക്കുകയും കൊവിഡ് ബാധിക്കുകയും ചെയ്‌തവർക്ക് കൂടുതൽ പ്രതിരോധ ശേഷിയുണ്ടെന്നും പഠനത്തിൽ തെളിഞ്ഞു.

Advertisement
Advertisement