മോപ്അപ് കൗൺസലിംഗ് റദ്ദാക്കിയാൽ ദുരന്തം: സുപ്രീംകോടതി

Tuesday 26 April 2022 12:56 AM IST

ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിന് മോപ് അപ് കൗൺസലിംഗിലൂടെ എൻ.ആർ.ഐ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റിയ സർക്കാർ നടപടി റദ്ദാക്കിയാൽ അത് മാനുഷിക ദുരന്തത്തിന് കാരണമാകുമെന്ന് സുപ്രീംകോടതി. എന്നാൽ അർഹരായ ഏഴ് എൻ.ആർ.ഐ വിദ്യാർത്ഥികൾക്ക് എന്തുകൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. എൻ.ആർ.ഐ സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരെ രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളും 38 വിദ്യാർത്ഥികളും നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

സുപ്രീംകോടതിയെ സമീപിച്ച 38 വിദ്യാർത്ഥികളിൽ ഏഴുപേർക്ക് മാത്രമാണ് എൻ.ആർ. ഐ ക്വാട്ടയിൽ പ്രവേശനത്തിന് അർഹതയുള്ളതെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കാർ പറഞ്ഞു. തുടർന്നാണ് ഇവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ കാരണം വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്.

Advertisement
Advertisement