ഒ.എൻ.വി പുരസ്കാരം പ്രൊഫ.വി.മധുസൂദനൻ നായർക്ക്

Tuesday 26 April 2022 2:47 AM IST

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കലാസാംസ്കാരിക സംഘടനയായ തിടമ്പിന്റെ ഒ.എൻ.വി പുരസ്കാരം പ്രൊഫ.വി.മധുസൂദനൻ നായർക്ക് നൽകാൻ തീരുമാനിച്ചു. 25001 രൂപയും വെങ്കലഫലകവുമാണ് സമ്മാനം.മന്നത്ത് പത്മനാഭൻ സ്മാരക കീർത്തിമുദ്ര പുരസ്ക്കാരത്തിന് ഡോ.എം.എസ്.വല്യത്താനും അർഹനായി. 15001 രൂപയും വെങ്കലഫലകവും അടങ്ങിയതാണ് പുരസ്കാരം .ഒ.എൻ.വിയുടെ ജന്മദിനമായ മേയ് 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകും.ഡോ.വി.ആർ.പ്രബോധചന്ദ്രൻ നായർ,ഷാജി.എൻ.കരുൺ, ഡോ.പി.വേണുഗോപാലൻ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. പത്രസമ്മേളനത്തിൽ തിടമ്പ് പ്രസിഡന്റ് ജി.ബസന്ത് കുമാർ, വൈസ് പ്രസിഡന്റ് വി.പ്രിയദർശനകുമാർ, സെക്രട്ടറി അനു നാരായണൻ, ജനറൽ സെക്രട്ടറി ജി.ഉണ്ണികൃഷ്ണൻ നായർ, ട്രഷറർ എസ്.അരുൺകുമാർ, രക്ഷാധികാരി ആർ.ഷാജി ശർമ്മ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement