പമ്പിൽ ഇന്ധനം കിട്ടാനില്ല, വാഹനയാത്രക്കാർ ദുരിതത്തിൽ

Wednesday 27 April 2022 12:24 AM IST

കോട്ടയം . സ്‌റ്റോക്ക് ഇല്ലാത്തതിനാൽ കോട്ടയം നഗരത്തിലും,​ സമീപ പ്രദേശങ്ങളിലും പെട്രോൾ പമ്പുകൾ അടഞ്ഞുകിടന്നത് വാഹനയാത്രക്കാരെ ദുരിതത്തിലാക്കി. ഇന്നലെ ഉച്ചയോടെയാണ് പല പമ്പുകളും അടച്ചത്. ചില പമ്പുകളിൽ പവർ പെട്രോൾ മാത്രമാണ് ലഭ്യമായിരുന്നത്. കൊച്ചി റിഫൈനറിയിലെ ടാങ്കർ ലോറികളുടെ സമരമാണ് ഇന്ധനത്തിന് ദൗർലഭ്യത്തിന് കാരണമെന്ന് പമ്പ് ജീവനക്കാർ പറഞ്ഞു. ശാസ്ത്രി റോഡ്, കഞ്ഞിക്കുഴി, കളക്ടറേറ്റ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ധനവിതരണ കേന്ദ്രങ്ങളിൽ എത്തി നിരവധിപ്പേരാണ് നിരാശരായി മടങ്ങിയത്. പവർ പെട്രോളിന് രണ്ട് രൂപ അധികം കൊടുക്കണം. 118 രൂപ. ജീവനക്കാർ വാഹന ഉടമകളോട് വിവരം പറഞ്ഞതിന് ശേഷമാണ് ഇന്ധനം നിറയ്ക്കുന്നത്. സ്റ്റോക്കില്ലാത്തതിനാൽ കൂടിയ വിലയ്ക്ക് ഇന്ധനം അടിച്ച് ആൾക്കാർ മടങ്ങുകയാണ്. ഇന്ധനം കാലിയായി റോഡിലൂടെ വാഹനം ഉന്തിയെത്തിക്കുമ്പോൾ ഇന്ധനം ലഭിക്കാത്ത സാഹചര്യമാണ്. ദിവസങ്ങൾക്ക് മുൻപ് നഗത്തിൽ നിന്ന് മാറി സ്ഥിതി ചെയ്യുന്ന പമ്പുകളിലും സ്റ്റോക്കില്ലെന്ന് ബോർഡുകൾ സ്ഥാപിച്ചിരുന്നു.

Advertisement
Advertisement