ചിത്രീകരണത്തിനിടെ റഹ്‌മാന് പരിക്ക്

Wednesday 27 April 2022 6:42 AM IST

ആദ്യമായി അഭിനയിക്കുന്ന ഗണപത് എന്ന ബോളിവുഡ് ചിത്രത്തിന്റെ ലൊക്കേഷനിൽ ചിത്രീകരണത്തിനിടെ റഹ്‌മാന് പരിക്ക്. റഹ്‌മാന്റെ ഇൻട്രോഡക്ഷൻ ഫൈറ്റ് സീൻ ചിത്രീകരിക്കുമ്പോൾ കരാട്ടെ കിക്ക് ചെയ്യുന്നതിനിടെയാണ് റഹ്‌മാന്റെ തുടയ്ക്ക് പരിക്കേറ്റത്. രണ്ടുദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ലണ്ടനിൽ ചിത്രീകരണം ആരംഭിച്ച ഗണപതിന്റെ ഷൂട്ടിംഗ് ഇപ്പോൾ മുംബെയ് യിൽ പുരോഗമിക്കുന്നു. വികാസ് ബഹൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈഗർ ഷ്‌റോഫ്, കൃതി സനോൻ, ഗൗഹർ ഖാൻ എന്നിവരാണ് മറ്റു താരങ്ങൾ. അമിതാഭ് ബച്ചൻ അതിഥി താരമായി എത്തുന്നു. റഹ്‌മാന്റെ അച്ഛൻ വേഷമാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നത്.

Advertisement
Advertisement