പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രധാന പ്രതിയും സഹായിയും അറസ്റ്റിൽ

Wednesday 27 April 2022 1:25 AM IST

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയും സഹായിയും അറസ്റ്റിൽ. ഞാറക്കാട്ടുവിള അമൃതം വീട്ടിൽ അതുൽ രാജ് (18), സഹായി നെടുമ്പറമ്പ് റോജ മന്ദിരത്തിൽ വിഷ്ണു (18) എന്നിവരെയാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, അതുൽ രാജ് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിലും കഴക്കൂട്ടത്തുള്ള ഫ്ലാറ്റിൽ എത്തിച്ചും നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു.

സഹായിയായ വിഷ്ണു പെൺകുട്ടിയെ വാഹനത്തിൽ കഴക്കൂട്ടത്തും മറ്റ് സ്ഥലങ്ങളിലും എത്തിച്ചു കൊടുക്കുകയായിരുന്നു. അതുൽ വിവാഹത്തിൽ നിന്ന് പിന്മാറിയത് മൂലം മാനസികമായി തകർന്ന പെൺകുട്ടി വിവരം വീട്ടിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement
Advertisement