മണ്ണഞ്ചേരിയിൽ അറസ്റ്റിലായ ആർ.എസ്.എസ് പ്രവർത്തകർ റിമാൻഡിൽ

Wednesday 27 April 2022 12:36 AM IST

ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവും മണ്ണഞ്ചേരി പഞ്ചായത്തംഗവുമായ നവാസ് നൈനാനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഉൾപ്പെട്ട് ആയുധവുമായി അറസ്റ്റിലായ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. മണ്ണഞ്ചേരി പൊന്നാട് ലക്ഷ്മി ഭവനത്തിൽ എസ്. ശ്രീനാഥ് (33), അമ്പനാകുളങ്ങര പുതുവീട്ടിൽ കെ. ബിറ്റു (സുമേഷ്,​ 40) എന്നിവരാണ് റിമാൻഡിലായത്. വയലാറിൽ കൊല്ലപ്പെട്ട നന്ദു വധക്കേസിലെ സാക്ഷികളാണ് ഇരുവരും. നവാസ് നൈനാനെ ഞായറാഴ്ച രാത്രി 11.30ന് ആക്രമിക്കുവാൻ ശ്രമിച്ചകേസിൽ ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഇവരുടെ കൈവശം ഉണ്ടായിരുന്ന വാളും സഞ്ചരിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തു. വയലാറിൽ ആർ.എസ്.എസ് പ്രവർത്തകനെ വധിച്ചകേസിലെ പ്രതിയാണ് നവാസ് നൈനാൻ.

Advertisement
Advertisement