ശ്രീനാരായണ വെൽഫെയർ സൊസൈറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

Thursday 28 April 2022 12:00 AM IST
കെ.വി.സദാനന്ദൻ (ചെയർമാൻ)

തൃശൂർ : എസ്.എൻ.ഡി.പി ഈസ്റ്റ് ശാഖയിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ വെൽഫെയർ സൊസൈറ്റിയുടെ 2022-25 വർഷത്തേക്കുള്ള പുതിയ കൗൺസിലും, വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ എൽഡേഴ്‌സ് ഹോമിന്റെ ഗവേണിംഗ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. വെൽഫെയർ സൊസൈറ്റി കമ്മിറ്റി ഭാരവാഹികളായി കെ.വി.സദാനന്ദൻ (ചെയർമാൻ), ടി.ആർ.വിജയകുമാർ (പ്രസിഡന്റ്), എ.ജി.പ്രസന്നൻ, മോഹനൻ കുന്നത്ത്, വി.എം.മോഹനൻ (വൈസ് പ്രസിഡന്റുമാർ), പി.എസ്.അരവിന്ദാക്ഷൻ (സെക്രട്ടറി), കെ.എ.മനോജ് കുമാർ (അസി.സെക്രട്ടറി), കെ.ബി.അനില രാമചന്ദ്രൻ (ട്രഷറർ), പി.വി.പുഷ്പരാജ് (അസി.ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. എൽഡേഴ്‌സ് ഹോമിന്റെ ഗവേണിംഗ് കമ്മിറ്റി ഭാരവാഹികളായി ടി.ആർ.വിജയകുമാർ (പ്രസിഡന്റ്), ദീപക് കുഞ്ഞുണ്ണി, സി.കെ.ലോഹിദാക്ഷൻ, മോഹൻ കുന്നത്ത് (വൈസ് പ്രസിഡന്റുമാർ), പി.എസ്.അരവിന്ദാക്ഷൻ (സെക്രട്ടറി), കെ.എ.മനോജ് കുമാർ (അസി.സെക്രട്ടറി), കെ.ബി.അനില രാമചന്ദ്രൻ (ട്രഷറർ), പി.വി.പുഷ്പരാജ് (അസി.ട്രഷറർ), എം.കെ.ജനാർദ്ദനൻ, എം.എം.ബാലകൃഷ്ണൻ, എം.ആർ.സുരേന്ദ്രദാസ്, എ.ജി.സുഗുതൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.

Advertisement
Advertisement