തൃശൂർ പൂരം കൊടിയേറ്റം മേയ് നാലിന്

Thursday 28 April 2022 12:00 AM IST

തൃശൂർ : തൃശൂർ പൂരം തിരുവമ്പാടി ക്ഷേത്രത്തിൽ മേയ് നാലിന് കൊടിയേറും. പാറമേക്കാവിലും അന്നേദിവസം കൊടിയേറും. അതോടൊപ്പം ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. തിരുമ്പാടി ക്ഷേത്രത്തിൽ കൊടിയേറ്റത്തിന്റെ ഭാഗമായി തലേദിവസം നടക്കുന്ന പ്രത്യേക പൂജകൾക്കും തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ കുട്ടൻ നമ്പൂതിരിപ്പാട്, മേൽശാന്തി പൊഴിച്ചൂർ ദിനേശൻ നമ്പൂതിരി, വടക്കേടത്ത് കല്ലിങ്ങാട് പ്രദീപ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ ആശാരിഗൃഹത്തിൽ സുന്ദരൻ, സുഷിത്ത് എന്നിവർ അടക്കാമരം ചെത്തി മിനുക്കി കൊടിമരം നിർമ്മിച്ച ശേഷം കൊടിമരം സ്ഥാപിക്കേണ്ട സ്ഥലത്ത് ഭൂമിപൂജ നടത്തും. തുടർന്ന് ശ്രീകോവിലിൽ പൂജിച്ച കൊടിക്കും കൊടിമരത്തിൽ കെട്ടി നാട്ടുകാർ ചേർന്ന് കൊടിമരം ഉയർത്തും. വൈകിട്ട് മൂന്നിനാണ് ക്ഷേത്രത്തിൽ നിന്നുള്ള പൂരം പുറപ്പാട്. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. വൈകിട്ട് 3.30ന് ഭഗവതി നായ്ക്കനാലിൽ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകൾ ഉയർത്തും. നീലനിറത്തിലും മഞ്ഞനിറത്തിലും തുന്നിയ കൊടികളാണ് ഉയർത്തുക. കൊടിയേറ്റത്തിന്റെ തലേദിവസമായ മൂന്നിന് വൈകിട്ട് 4.45ന് കൊടിയേറ്റത്തിനുള്ള അടയ്ക്കാമരം പാട്ടുരായ്ക്കൽ ജംഗ്ഷനിൽ നിന്ന് തിരുവമ്പാടി ക്ഷേത്രത്തിലേക്ക് ആഘോഷപൂർവം കൊണ്ടുവരും.

  • ​റെ​യി​ൽ​വേ​ ​കൂ​ടു​ത​ൽ​ ​സൗ​ക​ര്യം​ ​ഏ​ർ​പ്പെ​ടു​ത്ത​ണം

തൃ​ശൂ​ർ​:​ ​ലോ​ക​പ്ര​ശ​സ്ത​മാ​യ​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തി​ന് ​എ​ത്തു​ന്ന​ ​ജ​ന​ങ്ങ​ളു​ടെ​ ​സൗ​ക​ര്യ​ത്തി​നാ​യി​ ​മേ​യ് 10,​ 11​ ​തീ​യ​തി​ക​ളി​ൽ​ ​റെ​യി​ൽ​വേ​ ​കൂ​ടു​ത​ൽ​ ​സൗ​ക​ര്യം​ ​ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​ഡി​വി​ഷ​ണ​ൽ​ ​റെ​യി​ൽ​വേ​ ​മാ​നേ​ജ​രോ​ട് ​ടി.​എ​ൻ.​ ​പ്ര​താ​പ​ൻ​ ​എം.​പി.​ ​തി​രു​വ​മ്പാ​ടി,​ ​പാ​റ​മേ​ക്കാ​വ് ​ദേ​വ​സ്വ​ങ്ങ​ൾ​ ​എം.​പി​ക്ക് ​ഇ​തു​സം​ബ​ന്ധി​ച്ച് ​നി​വേ​ദ​ന​ങ്ങ​ൾ​ ​ന​ൽ​കി.​ ​എ​റ​ണാ​കു​ളം​ ​ക​ണ്ണൂ​ർ​ ​ഇ​ന്റ​ർ​സി​റ്റി,​ ​ക​ണ്ണൂ​ർ​ ​ആ​ല​പ്പു​ഴ​ ​എ​ക്‌​സി​ക്യൂ​ട്ടി​വ്,​ ​മം​ഗ​ലാ​പു​രം​ ​-​ ​നാ​ഗ​ർ​കോ​വി​ൽ​ ​പ​ര​ശു​റാം,​ ​തി​രു​നെ​ൽ​വേ​ലി​ ​-​ ​പാ​ല​ക്കാ​ട് ​പാ​ല​രു​വി​ ​എ​ന്നീ​ ​ട്രെ​യി​നു​ക​ൾ​ക്ക് ​പൂ​രം​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഇ​രു​ ​ദി​ശ​ക​ളി​ലും​ ​പൂ​ങ്കു​ന്ന​ത്ത് ​താ​ത്കാ​ലി​ക​ ​സ്റ്റോ​പ്പ് ​അ​നു​വ​ദി​ക്ക​ണ​മെ​ന്നും​ ​തൃ​ശൂ​രി​ലും​ ​പൂ​ങ്കു​ന്ന​ത്തും​ ​കൂ​ടു​ത​ൽ​ ​ടി​ക്ക​റ്റ് ​കൗ​ണ്ട​റു​ക​ൾ​ ​തു​റ​ക്ക​ണ​മെ​ന്നും​ ​കൂ​ടു​ത​ലാ​യെ​ത്തു​ന്ന​ ​യാ​ത്രി​ക​ർ​ക്ക് ​വേ​ണ്ട​ ​മ​റ്റെ​ല്ലാ​ ​സൗ​ക​ര്യ​ങ്ങ​ളും​ ​ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും​ ​റെ​യി​ൽ​വേ​യോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

  • മോ​ഡ​ൽ​ ​പൂ​രം​ ​മേ​യ് ​ഒ​ന്നി​ന്

തൃ​ശൂ​ർ​:​ ​പൂ​ർ​വ​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​യു​ടെ​ ​പ​ത്താം​ ​വാ​ർ​ഷി​ക​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മേ​യ് ​ഒ​ന്നി​ന് ​മോ​ഡ​ൽ​ ​പൂ​രം​ ​ന​ട​ക്കു​മെ​ന്ന് ​സം​ഘാ​ട​ക​ർ​ ​പ​ത്ര​സ​മ്മേ​ള​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​വൈ​കീ​ട്ട് ​മൂ​ന്നി​ന് ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങ് ​മ​ന്ത്രി​ ​ആ​ർ.​ ​ബി​ന്ദു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​പി.​ ​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​ഡെ​പ്യു​ട്ടി​ ​മേ​യ​ർ​ ​രാ​ജ​ശ്രീ​ ​ഗോ​പ​ൻ,​ ​കോ​ർ​പ​റേ​ഷ​ൻ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​പി.​കെ.​ ​ഷാ​ജ​ൻ​ ​എ​ന്നി​വ​ർ​ ​മു​ഖ്യാ​ത്ഥി​യാ​കും.
ജി​ല്ല​യി​ലെ​ ​സ​ർ​ക്കാ​ർ​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ളെ​ ​മി​ക​ച്ച​ ​അ​ദ്ധ്യാ​പ​ക​ർ​ക്കു​ള്ള​ ​അ​വാ​ർ​ഡ്,​ 80​ ​വ​യ​സ് ​ക​ഴി​ഞ്ഞ​ ​വ​രെ​ ​ആ​ദ​രി​ക്ക​ൽ,​ ​സ്‌​നേ​ഹ​വി​രു​ന്ന്,​ ​ക​ലാ​പ​രി​പാ​ടി​ക​ൾ​ ​എ​ന്നി​വ​യും​ ​ഉ​ണ്ടാ​യി​ക്കും.​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ്ര​സി​ഡ​ന്റ് ​എം.​സ​ലീം,​ ​അ​ഡ്വ.​ ​ഷോ​ബി​ ​ടി.​ ​വ​ർ​ഗീ​സ്,​ ​ബാ​ബു​ ​മു​ക്കാ​പ്പു​ഴ,​ ​രാ​ഘ​വ് ​ഭാ​സ്‌​ക​ർ,​ ​എ.​എ​സ്.​ ​കൊ​ച്ച​നി​യ​ൻ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement