യുവതിയുടെ മാല കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ

Friday 29 April 2022 2:24 AM IST

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ പുളിയൂർക്കുറിച്ചിൽ നഴ്സറി ഗാർഡനിൽ ജോലി ചെയ്യുന്ന സ്ത്രീയുടെ മാല പൊട്ടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. വട്ടം സ്വദേശി ശാന്താബായിയുടെ മാല കവർന്ന സംഭവത്തിലാണ് കീഴാരൂർ, മണ്ണുക്കാല പുത്തൻവീട് സ്വദേശി അബി (24), കാട്ടാക്കട പുനവൂർ ബിന്ദു നിവാസിൽ ആകാശ് (25) എന്നിവർ അറസ്റ്റിലായത്. ഇന്നലെയായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ അരുള്ളപ്പന്റെ പ്രത്യേക സംഘവും തിരുവനന്തപുരം റൂറൽ (ഡാൻസാഫ്) സ്പെഷ്യൽ ടീം ഡിവൈ.എസ്.പി രസിത്, എസ്.ഐ ഷിബു, എ.എസ്.ഐ സുനിലാൽ, സി.പി.ഒ അരുൺ എന്നിവരടങ്ങുന്ന സംഘവുമാണ് പ്രതികളെ പിടികൂടിയത്. ഗാർഡനിൽ ബൈക്കിൽ എത്തിയ പ്രതികൾ ശാന്താബായുടെ മൂന്ന് പവന്റെ മാല കവരുകയായിരുന്നു. ആര്യൻകോട്ടയിൽ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement
Advertisement