മാല പൊട്ടിക്കൽ കേസിലെ പ്രതികൾ അറസ്റ്റിൽ

Friday 29 April 2022 12:55 AM IST

കിളിമാനൂർ: അങ്കണവാടിയിൽനിന്ന് കുട്ടിയെ വിളിക്കാൻ പോയ യുവതിയുടെ മാല പിടിച്ചുപറിച്ച രണ്ടുപേർ അറസ്റ്റിൽ.കോഴിക്കോട് പുതുപ്പാടി പുത്തൻവീട്ടിൽ അനസ്(25), അരുവിക്കര ഹസീന മൻസിലിൽ അനസ്(34) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 25 നാണ് കേസിനാസ്പദമായ സംഭവം. മാല പൊട്ടിച്ച ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികൾ പോകുംവഴി ആളെ തിരിച്ചറിയാതിരിക്കാൻ വസ്ത്രം മാറുകയും ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റുകയും ചെയ്തിരുന്നു. ഡിവൈ.എസ്.പി ഡി.എസ് സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ സമാന കുറ്റകൃത്യങ്ങളിൽപ്പെട്ട അൻപതോളം പ്രതികളെ നിരീക്ഷിച്ചിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കഴക്കൂട്ടം, പൂന്തുറ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അറസ്റ്റുചെയ്തത്. കിളിമാനൂർ എസ്.എച്ച്.ഒ വിജിത്ത് കെ. നായർ, സി പി.പി.ഒമാരായ അജോ ജോർജ്, ബിനു, കിരൺ, ഷിജു, റിയാസ് എന്നിവരാണ് അറസ്റ്റുചെയ്തത്.