റംസാൻ റിലീഫ് ജില്ലാതല ഉദ്ഘാടനം

Friday 29 April 2022 1:41 AM IST

തിരുവനന്തപുരം: സാംസ്‌കാരിക സമ്പൂർണമായ സാമൂഹിക നിർമ്മിതിയാണ് ഇസ്ലാം മുന്നോട്ടുവയ്ക്കുന്നതെന്ന് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗൺസിൽ ഏർപ്പെടുത്തിയ റംസാൻ റിലീഫ് ജില്ലാതല ഉദ്ഘാടനം ബീമാപള്ളിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത് കൗൺസിൽ സ്ഥാപക നേതാവ് എം.കെ.എം. ഇസ്‌മായീൽ സാഹിബ് അനുസ്‌മരണം മുഹമ്മദ് ബഷീർ ബാബു നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ബീമാപള്ളി സക്കീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ, നഗരസഭാ കൗൺസിലർ ജെ. സുധീർ, ബീമാപള്ളി റഷീദ്, പീർ മുഹമ്മദ്, ടി. ബഷീർ, മാല മാഹിൻ, ബീമാപള്ളി ജമാഅത്ത് സെക്രട്ടറി റംസാൻ, ഇമാം മാഹീൻ അബൂബക്കർ ഫൈസി, ബദർ സമാൻ, പി.എം. ഫാറൂഖ്, സുൽഫി, എം.കെ.എം. നിയാസ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement