ആദ്യമായി കാണുന്നത് മരത്തിന് മുകളിൽ വച്ച്; രസകരമായ പ്രണയ കഥ പറഞ്ഞ് മൈഥിലിയും ഭർത്താവും,​ വീഡിയോ

Friday 29 April 2022 11:37 AM IST

നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ദിവസമായിരുന്നു നടി മൈഥിലിയുടെ കഴുത്തിൽ ആർക്കിടെക്ടായ സമ്പത്ത് താലി കെട്ടിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചു നടന്ന വിവാഹത്തിന്റെയും വൈകിട്ട് കൊച്ചിയിൽ നടന്ന റിസ്പഷൻ ചടങ്ങുകളുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

ഇരുവരുടെയും വിവാഹം കഴിഞ്ഞ ശേഷമായിരുന്നു വാർത്ത പുറത്ത് അറിഞ്ഞത്. അതോടെ,​ ഇരുവരും കണ്ടുമുട്ടിയത് എങ്ങനെയായിരുന്നുവെന്ന് അറിയാനാണ് പ്രേക്ഷകർ ഏറെയും ആഗ്രഹിച്ചിരുന്നത്. അതിന് വളരെ രസകരമായ ഒരു മറുപടിയാണ് താരം നൽകിയിരിക്കുന്നത്.

മരത്തിന്റെ മുകളിൽ വച്ചാണ് തങ്ങൾ ആദ്യമായി കാണുന്നതെന്നാണ് മൈഥിലി പറഞ്ഞത്. വിവാഹശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു അവർ രസകരമായി മറുപടി പറഞ്ഞത്.

സമ്പത്ത് ഒരു ട്രീ ഹൗസ് നിർമ്മിക്കുന്ന സമയത്ത് വസ്തു എടുക്കുന്നതിന്റെ ആവശ്യത്തിനായി മൈഥിലിയും അമ്മയും അവിടെ എത്തിയിരുന്നു. അങ്ങനെയാണ് പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയമാവുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയ വിവാഹമാണിതെന്നും താരം പറഞ്ഞു.

സിനിമയിൽ നിന്നും താത്കാലികമായിട്ട് ഒരിടവേള എടുത്തിരിക്കുകയാണ് മൈഥിലി. എന്നാൽ,​ വിവാഹശേഷം താരത്തിന് ഇഷ്ടമാണെങ്കിൽ തുടർന്നും അഭിനയിക്കാമെന്നാണ് സമ്പത്ത് പറഞ്ഞത്.

Advertisement
Advertisement