എ.കെ.സതീഷ്‌കുമാറിന് നാളെ ആദരം

Saturday 30 April 2022 12:00 AM IST
എ.കെ. സതീഷ് കുമാർ.

വടക്കാഞ്ചേരി: സിവിൽ സപ്ലൈസ് വകുപ്പിലെ 34 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം പ്രസിഡന്റും പൂരം ചീഫ് കോർഡിനേറ്ററുമായ എ.കെ.സതീഷ് കുമാറിന് ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശവും പൂരം എക്‌സിബിഷൻ കമ്മിറ്റിയും ചേർന്ന് ആദരമൊരുക്കുന്നു. നാളെ വൈകീട്ട് ആറിന് കുമരനെല്ലൂർ അയ്യത്ത് കിഴക്കേ കരവീട്ടിൽ നടക്കുന്ന ആദര സമ്മേളനത്തിൽ കലാമണ്ഡലം ഗോപി, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, എം.എൽ.എമാരായ എ.സി.മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, കല്യാൺ സിൽക്‌സ് എം.ഡി. ടി.എസ്.പട്ടാഭിരാമൻ, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ.സലിൽ, വി.കലാധരൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കെ.ബാലകൃഷ്ണൻ, വിപിൻ.പി.എ, പി.പ്രസാദ്, അജിത്കുമാർ മല്ലയ്യ, കലാമണ്ഡലം കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.

Advertisement
Advertisement