അടിവസ്‌ത്രത്തിലും സോക്‌സിലും ഒളിപ്പിച്ചത് ഏഴ് കിലോയോളം സ്വർണം; കരിപ്പൂരിൽ ദമ്പതികൾ കസ്‌റ്റംസിന്റെ പിടിയിൽ

Saturday 30 April 2022 4:23 PM IST

മലപ്പുറം: ശരീരത്തിലും അടിവസ്‌ത്രത്തിലും സോക്‌സിലുമായി സ്വർണം കടത്തിയ ദമ്പതികളെ കസ്‌റ്റംസ് പിടികൂടി. കരിപ്പൂർ വിമാനത്താവളത്തിലാണ് സംഭവം. ദുബായിൽ നിന്നും കരിപ്പൂരെത്തിയ പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി അബ്‌ദു‌സമദ്, ഭാര്യയായ സഫ്‌ന എന്നിവരാണ് പിടിയിലായത്.

3672 ഗ്രാം സ്വർണം അബ്‌ദുസമദും 3642 ഗ്രാം സ്വർണം സഫ്‌നയും കടത്തി. ആകെ ഏഴ് കിലോ 300 ഗ്രാം സ്വർണമാണ് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം ആറ് കിലോ സ്വ‌ർണം പിടിച്ചതിന് പിന്നാലെയാണ് ഇന്ന് ഏഴ് കിലോ സ്വർണം പിടിച്ചെടുത്തത്.

Advertisement
Advertisement