വെങ്ങാനൂരിൽ എസ്.ബി.എസ് ഹോസ്പിറ്റൽ ഉദ്ഘാടനം

Sunday 01 May 2022 1:38 AM IST

വിഴിഞ്ഞം: വെങ്ങാനൂർ ജംഗ്‌ഷനിൽ മാർക്കറ്റിന് എതിർവശത്തെ ജി.ജി.ബിൽഡിംഗ്‌സിൽ പുതിയതായി ആരംഭിച്ച എസ്.ബി.എസ് ഹോസ്പിറ്റലിന്റെ ഉദ്ഘാടനം വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ നിർവഹിച്ചു. വാർഡ് മെമ്പർ ജിജി, ഡോ. മോഹനചന്ദ്രൻ (എം.ഡി, അനുപമ ഹോസ്‌പിറ്റൽ, കാഞ്ഞിരംകുളം), ഡോ.ശ്യാം മോഹൻ (ജനറൽ സർജൻ), ഡോ. ആര്യ ശ്യാം, ഡോ.ബിന്ദു സതീഷ്, ഡോ.ശ്രീജിത്ത്, ഡോ.ശോഭന, ഡോ.ഭദ്രൻ, ഡോ.ഷീല ഭദ്രൻ, ഡോ.ശ്രീരാജ്, ഡോ.ഐശ്വര്യ ശ്രീരാജ്, ഡോ.ശോഭന, ഡോ. ശ്രീകുമാരി, ഡോ.ലിബിൻ, ഡോ.ഷീബ, വ്യാപാരി വ്യവസായി സമിതി വെങ്ങാനൂർ യൂണിറ്റ് പ്രസിഡന്റ് അനിൽകുമാർ, രക്ഷാധികാരി ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement