വക്കം സ്കൂൾ കളിസ്ഥലം നവീകരണത്തിന് തുക റെഡി

Sunday 01 May 2022 1:38 AM IST

വക്കം : വക്കം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് ആധുനിക രീതിയിൽ നവീകരണത്തിന് ഒരു കോടി രൂപയുടെ കർമ്മ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. കായിക പ്രേമികളുടെ നാട്ടിൽ കളിക്കാൻ ഇടമില്ലാത്തതിനെക്കുറിച്ച് കഴിഞ്ഞ 6 ന് കേരളകൗമുദി പ്രത്യേക വാർത്തനൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വർക്കല വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിയ ഗ്രൗണ്ടാണിവിടുത്തേത്. നിലവിൽ കാടുകയറി നശിച്ച നിലയിലാണിപ്പോൾ. ഒന്നാം ഘട്ടത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നവീകരണ പ്രവർത്തനങ്ങൾക്കുവേണ്ട ആധുനിക പ്രോജക്റ്റ് റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് മരാമത്ത് വകുപ്പ് ഉടൻ തയ്യാറാക്കും. തുടർന്ന് പണികൾ ആരംഭിക്കാനാണ് പരിപാടി.

ഇതോടെ വോളിബാൾ, ബാസ്ക്കറ്റ് ബാൾ, ബാട്മിന്റൺ, തുടങ്ങിയ ഇൻഡോർ

കളികൾ നടത്താനാകും. കളിസ്ഥലങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഗ്രൗണ്ടിലേക്കുള്ള വാഹന ഗതാഗതം പൂർണമായം നിരോധിക്കാനും പദ്ധതിയുണ്ട്.

 വിസ്തൃതമായ ഗ്രൗണ്ട്

വർക്കല വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്രവും വിസ്തൃതമായ സ്കൂൾ ഗ്രൗണ്ട് വക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേതാണ്. 200 മീറ്റർ ട്രാക്കുള്ള ഇവിടെ കാഴ്ചക്കാർക്കുള്ള ഗാലറിയും സ്കൂളും ഗ്രൗണ്ടും തമ്മിൽ വേർതിരിക്കുന്ന കമ്പിവേലി നിർമ്മിച്ചാൽ സ്ഥിതി കൂടുതൽ മെച്ചപ്പെടും. ക്ഷേത്ര മൈതാനങ്ങളെ ആശ്രയിച്ചാണ് നിലവിൽ കായികതാരങ്ങൾ പരിശീലനം നടത്തുന്നത്. പൊതുയിടങ്ങൾ അല്ലാത്തതിനാൽ ഇവിടെ പരിശീലനം നടത്തുന്നതിന് പിരിമിതികളേറെയാണ്.

ഒന്നാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്

ഗ്രൗണ്ടിനിരുവശങ്ങളിലും ഗാലറിയും സ്കൂൾ കെട്ടിടവും ഗ്രൗണ്ടും തമ്മിൽ വേർതിരിക്കുന്ന കമ്പിവേലി, ഗ്രാസ് കോർട്ട്, ലൈറ്റുകളും കളിക്കാർക്കുള്ള വിശ്രമ മുറി, പ്രാഥമിക സൗകര്യങ്ങൾ ഒരുക്കൽ, ചുറ്റുമതിൽ, സെക്യൂരിറ്റി

Advertisement
Advertisement