കോമിക് ബുക്ക് ആർട്ടിസ്‌റ്റ് നീൽ ആഡംസ് അന്തരിച്ചു

Sunday 01 May 2022 2:09 AM IST

ലോസ്ആഞ്ചലസ് : ബാറ്റ്മാൻ അടക്കമുള്ള ലോക പ്രശസ്ത സൂപ്പർ ഹീറോ കഥാപാത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വിഖ്യാത കോമിക് ബുക്ക് ആർട്ടിസ്റ്റായ നീൽ ആഡംസ് ( 80 ) അന്തരിച്ചു. രക്ത സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ഡി.സി കോമിക്സിന്റെ സൂപ്പർ ഹീറോ കഥാപാത്രമായ ബാറ്റ്മാനെ വരച്ചതിലൂടെയാണ് നീൽ പ്രശസ്തനായത്. ഗ്രീൻ ലാന്റേൺ, സൂപ്പർമാൻ, സ്പെക്റ്റർ, അവഞ്ചേഴ്സ് തുടങ്ങിയവയുടെ ചിത്രീകരണത്തിന് പിന്നിലും ഇദ്ദേഹമുണ്ട്. 1959ൽ ആർച്ചി കോമിക്സിന് വേണ്ടിയാണ് നീൽ വരച്ചുതുടങ്ങിയത്. 1969ൽ ഡി.സി കോമിക്സിനും മാർവലിനും വേണ്ടി ഫ്രീലാൻസായി പ്രവർത്തിച്ചു തുടങ്ങി.

ബാറ്റ്മാൻ, എക്സ്- മെൻ സീരീസുകളിൽ ഡെന്നിസ് ഒനീലും നീലിനൊപ്പം പങ്കാളിയായിരുന്നു. 1998ൽ കോമിക് ബുക്ക് മേഖലയിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ വിൽ ഐസ്നർ കോമിക് ബുക്ക് ഹാൾ ഒഫ് ഫെയിം ബഹുമതി നീലിന് ലഭിച്ചു.

Advertisement
Advertisement