അമേരിക്ക എത്തിച്ച ആയുധങ്ങൾ സൂക്ഷിച്ചയിടം  ചാമ്പലാക്കി റഷ്യൻ മിസൈലുകൾ, യുക്രെയിൻ തുറമുഖ നഗരത്തിലെ പുത്തൻ റൺവേയും  തകർത്തു

Sunday 01 May 2022 4:33 PM IST

ഒഡെസ : യുക്രെയിനിലെ തുറമുഖ നഗരമായ ഒഡെസയിലെ പ്രധാന വിമാനത്താവളത്തിൽ പുതുതായി നിർമ്മിച്ച റൺവേ റഷ്യൻ ആക്രമണത്തിൽ തകർന്നു. ക്രിമിയയിൽ നിന്ന് വിക്ഷേപിച്ച ബാസ്റ്റിൻ മിസൈലാണ് റഷ്യ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഒഡെസ റീജിയണൽ ഗവർണർ മാക്സിം മാർചെങ്കോ പറഞ്ഞു. ഒഡേസ എയർപോർട്ട് റൺവേ തകർന്ന വിവരം യുക്രെയിൻ ഭരണാധികാരി വോളോഡിമർ സെലെൻസ്‌കി സ്ഥിരീകരിച്ചിട്ടുണ്ട്. 'ഒഡേസ എയർപോർട്ട് റൺവേ തകർന്നു. തീർച്ചയായും ഞങ്ങൾ അത് പുനർനിർമിക്കും. എന്നാൽ റഷ്യയുടെ പെരുമാറ്റം ഒഡേസ ഒരിക്കലും മറക്കില്ല,' അദ്ദേഹം പറഞ്ഞു.

റൺവേയ്ക്ക് സമീപത്തായുള്ള അമേരിക്കയിൽ നിന്നടക്കം എത്തിച്ച ആയുധങ്ങളും റഷ്യൻ ആക്രമണത്തിൽ ചാമ്പലായി മാറി. അമേരിക്കൻ ആയുധങ്ങൾ തങ്ങളുടെ മിസൈലുകൾ തകർത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഖാർകിവ് മേഖലയ്ക്ക് മുകളിലൂടെ പറന്ന രണ്ട് യുക്രെയിൻ എസ്‌യു 24 മീറ്റർ ബോംബറുകളും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു. റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷം ഉദ്ദേശം 5.5 ദശലക്ഷം ആളുകൾ യുക്രെയിനിൽ നിന്നും പലായനം ചെയ്തതായി യുഎൻ വെളിപ്പെടുത്തി.

Advertisement
Advertisement