തൊഴിലുറപ്പ് പദ്ധതി പബ്ലിക് ഹിയറിംഗ്.

Monday 02 May 2022 12:00 AM IST

ചങ്ങനാശേരി. പായിപ്പാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി പബ്ലിക് ഹിയറിംഗ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് പ്രോഗ്രാം ഓഫീസർ ഷാജി ജേക്കബ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺ ആതിര വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി രാജു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ, വിനു ജോബ്, ടി. രഞ്ജിത്, ബ്ലോക്ക് പഞ്ചായത്തംഗം ടീനാമോൾ റോബി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എബി വർഗീസ്, ഡാർളി ടെജി, അനിജ ലാലൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement